ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ക്ഷാമബത്തയുടെയും (ഡി.എ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്ത (ഡി.ആര്‍)യുടെയും 2022 ജൂലൈ 1 മുതലുള്ള അധിക ഗഢുക്കള്‍ അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 28 SEP 2022 4:06PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2022 ജൂലൈ ഒന്നു മുതല്‍ കുടിശികയായ ക്ഷാമബത്തയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസത്തിന്റെ നാല് ശതമാനവും  അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2022 ജൂണില്‍ അവസാനിച്ച കാലയളവിലെ അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയില്‍ 12 മാസ ശരാശരിയില്‍ ഉണ്ടായ വര്‍ദ്ധനയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2022 ജൂലൈ ഒന്നുമുതല്‍ ഉയര്‍ന്ന തുക ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയ്ക്ക് അര്‍ഹതയുണ്ടാകും.
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെ ഈ വര്‍ദ്ധനവ് മൂലമുണ്ടാകുന്ന അധിക സാമ്പത്തിക പ്രത്യാഘാതം പ്രതിവര്‍ഷം 6,591.36 കോടി രൂപയായാണ് കണക്കാക്കുന്നത്; 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4,394.24 കോടി രൂപയു (അതായത് 2022 ജൂലൈ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 8 മാസത്തേക്ക്)മായിരിക്കും.
പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിലെ വര്‍ദ്ധന മൂലം പ്രതിവര്‍ഷം 6,261.20 കോടി രൂപയുടെ വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്; 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 4,174.12 കോടി രൂപയും (അതായത് 2022 ജൂലൈ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 8 മാസത്തേക്ക്)ആയിരിക്കും.
ക്ഷാബത്ത, ക്ഷാമാശ്വാസം എന്നിവയിലൂടെ ഖജനാവിനുണ്ടാകുന്ന സംയോജിത ബാദ്ധ്യത പ്രതിവര്‍ഷം 12,852.56 കോടി രൂപ വരും; 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8,568.36 കോടി രൂപയും (അതായത് 2022 ജൂലൈ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 8 മാസത്തേക്ക്) ആയിരിക്കും.

-ND-


(Release ID: 1862961) Visitor Counter : 170