തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

എന്‍.സി.എസ് പോര്‍ട്ടലിലെ ഒഴിവുകളില്‍ ഗണ്യമായ വര്‍ദ്ധനവ്

Posted On: 27 SEP 2022 5:49PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയത്തിന്റെ (എം.ഒ.എല്‍.ഇ) നാഷണല്‍ കരിയര്‍ സര്‍വീസ് (എന്‍.സി.എസ്) പോര്‍ട്ടലിന് 2015 ജൂലൈയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ് സമാരംഭം കുറിച്ചത്. എന്‍.സി.എസ് പോര്‍ട്ടല്‍ ഒരു തൊഴില്‍ വേദിയാണ്. അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിന് സാദ്ധ്യതയുള്ള തൊഴിലുടമകളുമായി ബന്ധപ്പെടുന്നതിന് യോഗ്യതയുള്ള തൊഴിലന്വേഷകരെ സഹായിക്കുന്നതുള്‍പ്പെടെ നിരവധി തൊഴില്‍ സേവനങ്ങള്‍ നല്‍കുന്ന വേദിയാണിത്. കരിയര്‍ കൗണ്‍സിലിംഗ്, വൊക്കേഷണല്‍ ഗൈഡന്‍സ് (തൊഴില്‍ മാര്‍ഗ്ഗദര്‍ശനം), കരിയര്‍ നൈപുണ്യ പരിശീലനം എന്നിവയിലൂടെ എന്‍.സി.എസ് ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിത്വവും മെച്ചപ്പെടുത്തുന്നു.

രാജ്യത്ത് തൊഴില്‍ അവസരങ്ങളിലുണ്ടായ ഉത്തേജനത്തെ സൂചിപ്പിച്ചുകൊണ്ട് 2022 സെപ്തംബര്‍ 26 വരെ, എന്‍.സി.എസ് പോര്‍ട്ടലില്‍ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന സജീവമായ ഒഴിവുകള്‍ 4,82,264 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 2019 ജൂണില്‍ രേഖപ്പെടുത്തിയ 3,20,917 ആയിരുന്നു മുന്‍പത്തെ എക്കാലത്തെയും ഉയര്‍ന്ന സജീവമായ ഒഴിവുകള്‍. ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ്, ഓപ്പറേഷന്‍സ് ആന്റ് സപ്പോര്‍ട്ട്, ഹോട്ടല്‍/ഫുഡ് സര്‍വീസ് ആന്റ് കാറ്ററിംഗ്, ആരോഗ്യമേഖല, വിവരസാങ്കേതിക വിദ്യയും വാര്‍ത്താവിതരണവും എന്നിവയാണ് ഏറ്റവും മികച്ച സംഭാവന നല്‍കുന്ന അഞ്ചുമേഖലകള്‍. എന്‍.സി.എസ് പോര്‍ട്ടല്‍ ആരംഭിച്ചതിന് ശേഷം സമാഹരിച്ച സഞ്ചിത ഒഴിവുകളുടെ എണ്ണം 1.09 കോടിയിലേറെയാണ്.

എന്‍.സി.എസ്. പോര്‍ട്ടലില്‍ നിന്ന് ചുരക്കപ്പട്ടിയിലുള്‍പ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിലും 2022-23 സാമ്പത്തിക വര്‍ഷം വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്തംബര്‍ വരെ ചുരുക്കപ്പട്ടിക ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 1,90,335 ആയിരുന്നു. എന്നാല്‍ 2022 ഏപ്രില്‍ 1 മുതല്‍ 2022 സെപ്റ്റംബര്‍ 26 വരെയുള്ളവരുടെ എണ്ണം ഇതിനകം തന്നെ 25 ലക്ഷം കടന്നു.

ബഹുമാനപ്പെട്ട ധനമന്ത്രിയുടെ 2022-23 ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി; എന്‍.സി.എസ് പോര്‍ട്ടലിനെ ഇപ്പോള്‍ ഇശ്രമവുമാമായി എ.പി.ഐ (ആപ്‌ളിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫെയ്‌സ്) അടിസ്ഥാനത്തില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഇത് അസംഘടിത തൊഴിലാളികള്‍ക്ക് എന്‍.സി.എസ് പോര്‍ട്ടലില്‍ തൊഴിലനേഷകരായി രജിസ്റ്റര്‍ ചെയ്യാനും ഉദയം പോര്‍ട്ടലില്‍ ഉദയത്തില്‍ രജിസ്റ്റര്‍ ചെയ്ത എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) കള്‍ക്ക് വളരെ സുഗമമായി തൊഴില്‍ദാതാക്കളായി അവരുടെ ഒഴിവുകള്‍ എന്‍.സി.എസില്‍ പോസ്റ്റ് ചെയ്യുന്നതിനും സഹായിക്കുന്നു. സിപ്പിലെ സാക്ഷ്യപ്പെടുത്തിയ വിദഗ്ധ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലന്വേഷകരായി രജിസ്റ്റര്‍ ചെയ്യുന്നതിന് എന്‍.സി.എസ് ഇതിനകം തന്നെ സ്‌കില്‍ ഇന്ത്യാ പോര്‍ട്ടലു (സിപ്)മാഗയി സംയോജിപ്പിച്ചിട്ടുണ്ട്.

എന്‍.സി.എസ് ഉദയം പോര്‍ട്ടലുകള്‍ തമ്മിലുള്ള ബന്ധം നാളിതുവരെ എന്‍.സി.എസ് പോര്‍ട്ടലില്‍ 39,000-ലധികം എം.എസ്.എം.ഇകളുടെ രജിസ്‌ട്രേഷനിലേക്ക് നയിച്ചു. ആകെ ഇശ്രമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍.സി.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 9.72 ലക്ഷമാണ്. ഇതിന് പുറമെ പി.എം.കെ.വി.വൈ (പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന- (സ്‌കില്‍ ഇന്ത്യ പോര്‍ട്ടല്‍) യുടെ മൊത്തം സര്‍ട്ടിഫിക്കറ്റ് ഡാറ്റയായ 41.52 ലക്ഷം എന്‍.സി.എസ് പോര്‍ട്ടലുമായി പങ്കിട്ടിട്ടുമുണ്ട്.

--ND--


(Release ID: 1862638) Visitor Counter : 140