രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഐഎൻഎസ് സുനൈന സെയ്‌ഷെൽസിൽ

Posted On: 26 SEP 2022 11:03AM by PIB Thiruvananthpuram

ഓപ്പറേഷൻ സതേൺ റെഡിനസ് ഓഫ് കമ്പൈൻഡ് മാരിടൈം ഫോഴ്‌സ്സ് (സിഎംഎഫ്) വാർഷിക പരിശീലന അഭ്യാസത്തിൽ പങ്കെടുക്കാൻ ഐഎൻഎസ് സുനൈന 2022 സെപ്തംബർ 24 ന് പോർട്ട് വിക്ടോറിയ, സെയ്‌ഷെൽസിൽ പ്രവേശിച്ചു. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷയ്ക്കുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുക മാത്രമല്ല, CMF അഭ്യാസത്തിൽ ഒരു ഇന്ത്യൻ നാവികസേനയുടെ കപ്പൽ ആദ്യമായി പങ്കെടുക്കുകയും ചെയ്യുന്നു.

സിഎംഎഫ് നടത്തുന്ന ശേഷി വർധിപ്പിക്കൽ അഭ്യാസങ്ങളിൽ ഐഎൻഎസ് സുനൈന അസോസിയേറ്റ് പങ്കാളിയാണ്. യുഎസ്എ, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ, ന്യൂ സിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും; യുകെ, സ്പെയിൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പൽ പങ്കാളിത്തവും സംയുക്ത പരിശീലന അഭ്യാസത്തിൽ ഉണ്ട്.

 

സെയ്‌ഷെൽസിൽ, ഐഎൻഎസ് സുനൈന പങ്കെടുക്കുന്ന രാജ്യങ്ങളുമായി പ്രൊഫഷണൽ ആശയവിനിമയങ്ങളും നടത്തും.

 
********************
RRTN

(Release ID: 1862235) Visitor Counter : 171