ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ ശ്രദ്ധേയമായ നാഴികക്കല്ലുകൾ പിന്നിട്ട് ഇന്ത്യ
Posted On:
23 SEP 2022 2:39PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്തംബർ 23, 2022
ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (RGI) 2022 സെപ്റ്റംബർ 22-ന് പുറത്തിറക്കിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2020 പ്രകാരം, 2030-ഓടെ നേടാൻ ലക്ഷ്യമിട്ടിരിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിനായി 2014 മുതലുള്ള കാലയളവിൽ രാജ്യം IMR, U5MR, NMR എന്നിവയിൽ ശ്രദ്ധേയമായ കുറവിന് സാക്ഷ്യം വഹിക്കുന്നു.
INDICATOR
|
SRS 2014
|
SRS 2019
|
SRS 2020
|
Crude Birth Rate (CBR)
|
21.0
|
19.7
|
19.5
|
Total Fertility Rate
|
2.3
|
2.1
|
2.0
|
Early Neonatal Mortality Rate (ENMR) – 0- 7 days
|
20
|
16
|
15
|
Neonatal Mortality Rate (NMR)
|
26
|
22
|
20
|
Infant Mortality Rate (IMR)
|
39
|
30
|
28
|
Under 5 Mortality Rate (U5MR)
|
45
|
35
|
32
|
രാജ്യത്തെ അഞ്ചു വയസ്സിൽ താഴെയുള്ള ശിശുമരണം (Under 5 Mortality Rate -U5MR) 2019-ൽ 3 പോയിന്റിന്റെ (വാർഷിക കുറവ് : 8.6%) ഗണ്യമായ കുറവുണ്ടായി (2020-ൽ ജീവനോടെയുള്ള 1000 ജനനങ്ങളിൽ 32; 2019-ൽ 1000-ൽ 35). വനിതാ U5MR (33) പുരുഷന്മാരേക്കാൾ (31) കൂടുതലാണ്.
ശിശുമരണ നിരക്ക് (IMR) 2019-ൽ ജീവനോടെയുള്ള 1000 ജനനങ്ങളിൽ 30 എന്നതിൽ നിന്ന് 2020-ൽ ജീവനോടെയുള്ള 1000 ജനനങ്ങളിൽ 28 ആയി 2 പോയിന്റ് കുറവ് രേഖപ്പെടുത്തി (വാർഷിക കുറവ്: 6.7%). 2020-ൽ ലിംഗ വ്യത്യാസം നിരീക്ഷിച്ചിട്ടില്ല (ആൺ-പെൺ നിരക്ക്: 28).
നവജാതശിശു മരണനിരക്കും 2019-ൽ 1000-ന് 22-ൽ ആയിരുന്നത് 2020-ൽ 1000-ന് 20 ആയി കുറഞ്ഞു (വാർഷിക കുറവ്: 9.1%).
SRS 2020 റിപ്പോർട്ട് പ്രകാരം:
* കേരളം (4), ഡൽഹി (9), തമിഴ്‌നാട് (9), മഹാരാഷ്ട്ര (11), ജമ്മു കാശ്മീർ (12), പഞ്ചാബ് (12) എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിനോടകം NMR-ന്റെ സുസ്ഥിര വികസന ലക്‌ഷ്യം (SDG) നേടിയിട്ടുണ്ട് (2030 ഓടെ <=12 എന്ന ലക്‌ഷ്യം)
* പതിനൊന്ന് (11) സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങൾ ഇതിനോടകം U5MR (2030-ഓടെ <=25) എന്ന SDG ലക്ഷ്യത്തിലെത്തി. കേരളം (8) മുന്നിലും, തമിഴ്‌നാട് (13), ഡൽഹി (14) എന്നിവ തൊട്ടു പിന്നിലും ആണ്.
(Release ID: 1861772)
Visitor Counter : 807