രാജ്യരക്ഷാ മന്ത്രാലയം

പുനീത് സാഗർ അഭിയാന്’ ആഗോള പങ്കാളിത്തം: എൻസിസിയും യുഎൻഇപിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

Posted On: 22 SEP 2022 1:13PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്തംബർ 22, 2022

നാഷണൽ കേഡറ്റ് കോറും (എൻസിസി) യുഎൻ പരിസ്ഥിതി പരിപാടിയും (യുഎൻഇപി) 2022 സെപ്റ്റംബർ 22-ന് ന്യൂ ഡൽഹിയിൽ രാജ്യ രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനും ശുദ്ധജലാശയങ്ങൾ എന്ന സാർവത്രിക ലക്ഷ്യം കൈവരിക്കുന്നതിനുമായി ധാരണാപത്രം ഒപ്പുവച്ചു. 'പുനീത് സാഗർ അഭിയാൻ', 'ടൈഡ് ടേണേഴ്‌സ് പ്ലാസ്റ്റിക് ചലഞ്ച് പ്രോഗ്രാം' എന്നിവയിലൂടെയാണ് ഇത് ലക്ഷ്യമിടുന്നത്

ഡിജി എൻസിസി ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം റെസിഡന്റ് പ്രതിനിധി ബിഷോ പരാജുലിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യുഎൻഇപി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു

2021-ൽ ഗ്ലാസ്‌ഗോയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 26-ാമത് കാലാവസ്ഥാ വ്യതിയാന സമ്മേളനമായ COP26-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പഞ്ചാമൃതം' എന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ള പദ്ധതികളിൽ ഒന്നാണ് 'പുനീത് സാഗർ അഭിയാൻ'.

NCC, 2021 ഡിസംബർ 01 ന്, ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം കടൽത്തീരങ്ങളിൽ നിന്നും പ്ലാസ്റ്റിക്കിന്റെയും മറ്റ് പാഴ് വസ്തുക്കളുടെയും ശുചീകരണത്തിനായി ഒരു മാസത്തേക്ക് 'പുനീത് സാഗർ അഭിയാൻ' എന്ന ദേശീയ പ്രചാരണം  ആരംഭിച്ചു. നദികളെയും മറ്റ് ജലസ്രോതസ്സുകളെയും ഉൾപ്പെടുത്തുന്നതിനായി ഇന്ത്യയിൽ ഉടനീളമായി വര്ഷം മുഴുവൻ ഉള്ള   പ്രചാരണമായി ഇത് പിന്നീട് വിപുലീകരിച്ചു.

പ്രചാരണം ആരംഭിച്ചതിനുശേഷം, ഏകദേശം 1,900 സ്ഥലങ്ങളിൽ നിന്ന് 12 ലക്ഷത്തിലധികം എൻസിസി കേഡറ്റുകളും പൂർവ്വ വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ചേർന്ന് 100 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഇത് 1.5 കോടി ആളുകളെ സ്വാധീനിച്ചു. ശേഖരിച്ച ഏകദേശം 100 ടൺ പ്ലാസ്റ്റിക് മാലിന്യത്തിൽ 60 ടണ്ണിലധികം പുനരുപയോഗത്തിനായി കൈമാറി.

പ്രചാരണത്തിനു ലഭിക്കുന്ന വർദ്ധിച്ചുവരുന്ന പിന്തുണയും അതിന്റെ വിജയവും പരിഗണിച്ച് യുഎൻഇപി, അവരുടെ 'ടൈഡ് ടർണർ ചലഞ്ച് പ്രോഗ്രാമിലൂടെ' ഈ സംരംഭത്തിൽ ഏർപ്പെടുകയും എൻസിസിയുമായി കൈകോർക്കുകയും ചെയ്തു.

 

എൻസിസിയും യുഎൻഇപിയും തമ്മിലുള്ള ധാരണാപത്രത്തിന്റെ ലക്ഷ്യം ശുദ്ധജലാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുവാക്കൾക്ക്  ഇടപഴകുന്നതിനുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുക എന്നതാണ്. ധാരണാപത്രം മൂന്ന് വർഷത്തേക്ക് പ്രാബല്യത്തിൽ തുടരും.
 
RRTN/SKY
 
********************************************************


(Release ID: 1861478) Visitor Counter : 210