തെരഞ്ഞെടുപ്പ് കമ്മീഷന്‍

253 അനംഗീകൃത രജിസ്‌ട്രേഡ് പാര്‍ട്ടികളെ (ആര്‍.യു.പി.പി.) തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌ക്രിയമായി പ്രഖ്യാപിച്ചു - 1968-ലെ ചിഹ്‌ന ഉത്തരവിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് അവയെ തടഞ്ഞു


അതിനും പുറമെ നിലവിലില്ലാത്ത 86 ആര്‍.യു.പി.പി.കളെ പട്ടികയില്‍ നിന്ന് നീക്കംചെയ്യുകയും ചിഹ്നങ്ങളുടെ ഉത്തരവിന് (1968) കീഴിലുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യും


അതിനും പുറമെ നിലവിലില്ലാത്ത 86 ആര്‍.യു.പി.പി.കളെ പട്ടികയില്‍ നിന്ന് നീക്കംചെയ്യുകയും ചിഹ്നങ്ങളുടെ ഉത്തരവിന് (1968) കീഴിലുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യും


മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഈ 339 (86-253) ആര്‍.യു.പി.പികള്‍ക്കെതിരായ നടപടിയോടെ 2022 േെയ് 25 മുതല്‍ കൃത്യവിലോപം നടത്തിയ ആര്‍.യു.പി.പികളുടെ എണ്ണം 537 ആയി ഉയര്‍ന്നു

Posted On: 13 SEP 2022 6:03PM by PIB Thiruvananthpuram

രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ (ആര്‍.യു.പി.പി.) മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് 2022 മെയ് 25-ന് ആരംഭിച്ച നടപടിയുടെ തുടര്‍ച്ചയായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വീണ്ടും നിലവിലില്ലാത്ത 86 ആര്‍.യു.പി.പികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും അതിനുമുപരിയായി 253 ആര്‍.യു.പി.പികളെ പ്രവര്‍ത്തനരഹിതമായും പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഈ 339 ആര്‍.യു.പി.പി.കള്‍ക്കെതിരായ നടപടിയോടെ വീഴ്ചവരുത്തിയ ആര്‍.യു.പി.പികള്‍ക്കെതിരായി നടപടി 2022 മെയ് 25 മുതല്‍ 537 ആയി ഉയര്‍ന്നു.

ആര്‍.പി ആക്ടിലെ (ജനപ്രാതിനിധ്യ നിയമം) വകുപ്പ് 29 എ പ്രകാരം ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ പേര്, ആസ്ഥാനം, ഭാരവാഹികള്‍, വിലാസം, പാന്‍ എന്നിവയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ കാലതാമസം കൂടാതെ കമ്മീഷനെ അറിയിക്കണം എന്നത് നിയമപരമായ ആവശ്യകതയാണ്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അതാത് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഭൗതിക പരിശോധനയുടേയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ആര്‍.യു.പി.പി.കളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയച്ച കത്തുകള്‍/നോട്ടീസുകള്‍ എന്നിവ നല്‍കാന്‍ കഴിയാത്തതായ പോസ്റ്റല്‍ അധികാരികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലോ 86 ആര്‍.യു.പി.പി.കള്‍ നിലവിലില്ലെന്ന് കണ്ടെത്തി. 2022, മേയ് 25നും 2022 ജൂണ്‍ 20നുമുള്ള ഉത്തരവുകളിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യഥാക്രമം 87 ആര്‍.യു.പി.പി. .കളേയും 111 ആര്‍.യു.പി.പി.കളേയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അങ്ങനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആര്‍.യു.പി.പി.കളുടെ എണ്ണം 284 ആയി.

ബീഹാര്‍, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 253 ആര്‍.യു.പി.പികള്‍ക്കെതിരെയുള്ള ഈ തീരുമാനം എടുത്തത്. അവര്‍ക്ക് അയച്ച കത്തിനോ/നോട്ടിസിനോ മറുപടി നല്‍കാത്തതിനാലും സംസ്ഥാന നിയമസഭകളിലേക്കോ 2014 ലും 2019 ലും നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ ഒരിക്കല്‍പോലും മത്സരിക്കാത്തതിനാലുമാണ് ഈ 253 ആര്‍.യു.പി.പി.കളേയും നിഷ്‌ക്രിയമായി പ്രഖ്യാപിച്ചത്. ഈ ആര്‍.യു.പി.പി.കള്‍ 2015 മുതല്‍ നിയമാനുസൃതം പാലിക്കേണ്ട 16-ലധികം നടപടികള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും അവ അത് ഇപ്പോഴും തുടരുകയുമാണ്.

മുകളില്‍ പറഞ്ഞിട്ടുള്ള ഈ 253 പാര്‍ട്ടികളില്‍, 66 ആര്‍.യു.പി.പി.കള്‍ 1968-ലെ ചിഹ്നഹ്‌ന ഉത്തരവിലെ ഖണ്ഡിക 10ബി പ്രകാരം ഒരു പൊതുചിഹ്നത്തിനായി അപേക്ഷിച്ചിട്ടും ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെന്നതും കണ്ടെത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്റെ ഈ പറയുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ കുറഞ്ഞത് 5 ശതമാനത്തെയെങ്കിലും മത്സരിപ്പിക്കുന്നതിനുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒരു പൊതു ചിഹ്നത്തിന്റെ പ്രത്യേകാവകാശം ആര്‍.യു.പി.പി.ക്ക് നല്‍കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ, സാദ്ധ്യമായ നേട്ടങ്ങളുടെ ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നതിന് തെരഞ്ഞെടുപ്പിന് മുന്‍പ് ലഭ്യമായ രാഷ്ട്രീയ ഇടം കൈവശപ്പെടുത്തുന്നുവെന്നതിന്റെ സാദ്ധ്യത തള്ളിക്കളയാനാകില്ല.ഇത് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ തള്ളിപ്പുറത്താക്കുകയും വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്റെ പ്രാഥമിക ലക്ഷ്യം വകുപ്പ് 29 എയില്‍ അടങ്ങിയിരിക്കുന്നതാണ്. ഒരു രാഷ്്രടീയ പാര്‍ട്ടിയായി ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു കൂട്ടായ്മയ്ക്ക് ലഭിക്കുന്ന പ്രത്യേകാവകാശങ്ങളും നേട്ടങ്ങളും അതില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അത്തരം എല്ലാ നേട്ടങ്ങളും പ്രത്യേകാവകാശങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ പറയപ്പെടുന്ന പങ്കാളിത്തവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതുമാണ്. അതനുസരിച്ച്, കമ്മിഷന്‍ പുറപ്പെടുവിച്ചിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷനായുള്ള 13 (2) (ഇ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ ഇപ്രകാരമാണ്:

''രജിസ്‌ട്രേഷന്‍ കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കണമെന്നും അതിനുശേഷം മത്സരിക്കുന്നത് തുടരണമെന്നും പ്രഖ്യാപിക്കുന്നു. (പാര്‍ട്ടി ആറ് വര്‍ഷത്തേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ആ പാര്‍ട്ടി നീക്കം ചെയ്യപ്പെടും).''.

നിയമപരവും സ്വയം അംഗീകരിച്ചതുമായ വ്യവസ്ഥകളുടെ സംയോജിതമായ ജനനവ്യവസ്ഥകളുടെ പാലനം സാമ്പത്തിക അച്ചടക്കം, ഔചിത്യം, പൊതു ഉത്തരവാദിത്തം, സുതാര്യത എന്നിവ നിലനിര്‍ത്തുന്നതിന് ഒഴിച്ചുകൂടാനാകാത്തതാണെന്നത് കമ്മിഷന്‍ മനസിലാക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനും അവരുടെ തെരഞ്ഞെടുപ്പിനുള്ള അറിവുകള്‍ നല്‍കുന്നതിനും ഈ മാനദണ്ഡങ്ങള്‍ സുതാര്യതയുടെ അടിസ്ഥാനഘടകമായാണ് പ്രര്‍ത്തിക്കുന്നത്. ആവശ്യമായ വിവരങ്ങളുടെ അഭാവത്തില്‍, വോട്ടര്‍മാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇരുട്ടിലാകുകയാണ്. മാത്രമല്ല, പറയപ്പെടുന്ന ഈ എല്ലാ നിയമപരമായ ആവശ്യകതകളും സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ ഭരണഘടനാപരമായ അധികാരത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതുമാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, വലിയ പൊതുതാല്‍പ്പര്യത്തിനും അതുപോലെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ പരിശുദ്ധിയ്ക്കും ഉടനടി തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്. അതിനാല്‍, ന്യായവും സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി കമ്മിഷന്‍ അതിന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിനായി ഇപ്രകാരം നിര്‍ദ്ദേശിക്കുന്നു:

1) നിലവിലില്ലാത്ത 86 ആര്‍.യു.പി.പികളെ, ആര്‍.യു.പി.പികളുടെ രജിസ്റ്ററിലെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും, അവയ്ക്ക് 1968-ലെ ചിഹ്‌ന ഉത്തരവിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ളുടെ അര്‍ഹത ലഭിക്കാതിരിക്കുന്നതിന് അവര്‍ മാത്രമായിരിക്കും ബാദ്ധ്യസ്ഥരാക്കുന്നു.

2) 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരം കമ്മീഷന്‍ പരിപാലിക്കുന്ന ആര്‍.യു.പി.പികളുടെ രജിസ്റ്ററില്‍ 253 ആര്‍.യു.പി.പികളെ നിഷ്‌ക്രിയ ആര്‍.യു.പി.പികള്‍ എന്ന് അടയാളപ്പെടുത്തുന്നു.

3) ഈ 253 ആര്‍.യു.പി.പികള്‍ 1968-ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ (സംവരണവും വിതരണവും) ഉത്തരവിന്റെ ഏതെങ്കിലും ആനുകൂല്യം നേടുന്നതിന് യോഗ്യരല്ല.
4) ഇതില്‍ ആക്ഷേപമുള്ള ഏതൊരു കക്ഷിക്കും, ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനേയോ/തെരഞ്ഞെടുപ്പ് കമ്മിഷനേയോ സമീപിക്കാം. അവര്‍ നിലനില്‍ക്കുന്നുവെന്നതിന്റെ എല്ലാ തെളിവുകളും, വര്‍ഷം തിരിച്ചുള്ള (വീഴ്ചവരുത്തിയ എല്ലാ വര്‍ഷങ്ങളിലേയും) വാര്‍ഷിക ഓഡിറ്റ് അക്കൗണ്ടുകള്‍, സംഭാവനകളുടെ റിപ്പോര്‍ട്ട്, ചെലവ് റിപ്പോര്‍ട്ട്, സാമ്പത്തിക ഇടപാടുകള്‍ക്ക് ഒപ്പിടുന്നതിന് അധികാരമുള്ളവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെ പുതുക്കിയ രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിയമപരവും നിയന്ത്രണപരവുമായ എല്ലാ മാനദണ്ഡങ്ങളുടെയും രേഖകള്‍ സഹിതമായിരിക്കണം സമീപിക്കേണ്ടത്.

5) ഈ 253 ആര്‍.യു.പി.പികളില്‍, വിവിധ തെരഞ്ഞെടുപ്പുകളില്‍ ഖണ്ഡിക 10ബി പ്രകാരം ഒരു പൊതു ചിഹ്നം 66 ആര്‍.യു.പി.പികള്‍ ആവശ്യപ്പെട്ടുവെങ്കിലും, ബന്ധപ്പെട്ട പൊതു തെരഞ്ഞെടുപ്പുകളിലൊന്നും ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല, (മുകളിലുള്ള 3-ാമത്തെ പോയിന്റ്) ഇതിന് പുറമെ അതുകൂടി കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്. ചിഹ്ന ഉത്തരവിന്റെ ഖണ്ഡിക 10ബിയില്‍ നിയമപരമായി പറഞ്ഞിട്ടുള്ളതും ഉചിതമായതെന്ന് കമ്മിഷന്‍ കരുതുന്നതുന്നതുമായ ശിക്ഷാനടപടി എന്തുകൊണ്ട് എടുക്കേണ്ടതില്ലെന്നും വ്യക്തമാക്കണം.

--ND--



(Release ID: 1859044) Visitor Counter : 238