റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെത്തുന്ന നോൺ ട്രാൻസ്‌പോർട്ട് മോട്ടോർ വാഹനങ്ങൾക്കുള്ള ചട്ടങ്ങൾ-2022 വിജ്ഞാപനം ചെയ്തു

Posted On: 05 SEP 2022 1:17PM by PIB Thiruvananthpuram

ഇന്ത്യയിലെത്തുന്ന നോൺ ട്രാൻസ്‌പോർട്ട് മോട്ടോർ വാഹനങ്ങൾക്കുള്ള ചട്ടങ്ങൾ-2022, 02.09.2022 ലെ GSR 680(E) പ്രകാരം കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഈ നിയമങ്ങൾ, മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ട്രാൻസ്പോർട്ട് (വ്യക്തിഗത) വാഹനങ്ങൾ ഇന്ത്യയിലെത്തുമ്പോൾ അല്ലെങ്കിൽ ഇന്ത്യൻ പ്രദേശത്തു സഞ്ചരിക്കുമ്പോൾ അവയുടെ നീക്കം അംഗീകൃതമാക്കുന്നു.

രാജ്യത്ത് താമസിക്കുന്ന കാലയളവിൽ ഈ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളിൽ ഇനിപ്പറയുന്ന രേഖകൾ ഉണ്ടായിരിക്കണം, അതായത്:–

 (i)      ഒരു അംഗീകൃത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്;

 (ii)     അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റ്, ഏതാണോ ബാധകമായത്;

 (iii)     ഒരു അംഗീകൃത ഇൻഷുറൻസ് പോളിസി;

 (iv)  അംഗീകൃത മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (ഉത്ഭവ രാജ്യത്ത് ബാധകമാണെങ്കിൽ);

മുകളിൽ സൂചിപ്പിച്ച രേഖകൾ ഇംഗ്ലീഷല്ലാത്ത ഭാഷയിലാണെങ്കിൽ, അത്തരം രേഖകൾ നൽകുന്ന അധികാരികൾ യഥാവിധി അംഗീകരിച്ച ഒരു ഇംഗ്ലീഷ് വിവർത്തനവും യഥാർത്ഥ രേഖകൾക്കൊപ്പം ഉണ്ടായിരിക്കണം .

ഇന്ത്യ അല്ലാതെ മറ്റൊരു രാജ്യത്തു രജിസ്റ്റർ ചെയ്ത ഒരു മോട്ടോർ വാഹനത്തിനും, ഇന്ത്യൻ പ്രദേശത്തു പ്രാദേശിക യാത്രക്കാരെയോ ചരക്കുകളെയോ കൊണ്ടുപോകാൻ അനുവാദമില്ല

ഇന്ത്യയിലല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങൾ, 1988-ലെ മോട്ടോർ വെഹിക്കിൾ നിയമ പ്രകാരം രൂപീകരിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.

ഗസറ്റ് വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക:

Click here for the Gazette Notification

RRTN

****


(Release ID: 1856841) Visitor Counter : 141