രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

റഷ്യയിലെ ഈസ്റ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ സെർജിയേവ്‌സ്‌കിയിൽ വോസ്‌റ്റോക്ക്-2022 എന്ന അഭ്യാസത്തിൽ ഇന്ത്യൻ കരസേനാ സംഘം പങ്കെടുക്കുന്നു

Posted On: 01 SEP 2022 2:10PM by PIB Thiruvananthpuram

 

2022 സെപ്റ്റംബർ 01 മുതൽ 07 വരെ റഷ്യയിലെ ഈസ്റ്റേൺ മിലിട്ടറി ഡിസ്ട്രിക്റ്റിലെ പരിശീലന ഗ്രൗണ്ടിൽ തന്ത്രപരമായ കമാൻഡ് അഭ്യാസം വോസ്റ്റോക്ക് - 2022 ആരംഭിച്ചു. പങ്കെടുക്കുന്ന മറ്റ് സൈനിക സംഘങ്ങളും നിരീക്ഷകരും തമ്മിലുള്ള ആശയവിനിമയവും ഏകോപനവുമാണ് ഈ അഭ്യാസം ലക്ഷ്യമിടുന്നത്.

7/8 ഗൂർഖ റൈഫിൾസിൽ നിന്നുള്ള സൈനികർ അടങ്ങുന്ന ഇന്ത്യൻ സേന സംഘം അഭ്യാസ സ്ഥലത്ത് എത്തിയിട്ടുണ്ട്. അടുത്ത ഏഴ് ദിവസങ്ങളിൽ സംയുക്ത ഫീൽഡ് പരിശീലന അഭ്യാസങ്ങൾ, യുദ്ധപ്രകടനം സംബന്ധമായ ചർച്ചകൾ, ആയുധ അഭ്യാസങ്ങൾ എന്നിവ നടത്തും .

 

ചർച്ചകളിലൂടെയും തന്ത്രപരമായ അഭ്യാസങ്ങളിലൂടെയും പുതിയ സാങ്കേതികവിദ്യയുടെ നടപടിക്രമങ്ങളും പരിശീലനവും അതിന്റെ പ്രായോഗിക വശങ്ങളും പങ്കുവയ്ക്കാനും സ്വായത്തമാക്കാനും കഴിയുമെന്ന് ഇന്ത്യൻ സേന സംഘം പ്രതീക്ഷിക്കുന്നു.
***

(Release ID: 1856088) Visitor Counter : 250