രാജ്യരക്ഷാ മന്ത്രാലയം
കൊച്ചി കപ്പൽ ശാല (CSL) നിർമ്മിക്കുന്ന ASW SWC പദ്ധതിയിലുൾപ്പെട്ട BY 528 ഉം BY 529 എന്നിവയുടെ സ്റ്റീൽ കട്ടിംഗ്
Posted On:
31 AUG 2022 11:11AM by PIB Thiruvananthpuram
ന്യൂഡൽഹി, ഓഗസ്റ്റ് 31,2022
കൊച്ചി കപ്പൽ ശാല (Cochin Shipyard Limited-CSL) നിർമ്മിക്കുന്ന ആന്റി സബ്‌മറൈൻ വാർഫെയർ ഷാലോ ക്രാഫ്റ്റ് (ASW SWC) പദ്ധതിയിലുൾപ്പെട്ട ആറാമത്തെയും ഏഴാമത്തെയും കപ്പലുകളുടെ (BY 528 and BY 529) സ്റ്റീൽ കട്ടിംഗ് 2022 ഓഗസ്റ്റ് 30-ന് നടന്നു.
യുദ്ധക്കപ്പലിന്റെ നിർമ്മാണത്തിന്റെ തുടക്കമായ സ്റ്റീൽ കട്ടിംഗ് ഒരു പ്രധാന നാഴികക്കല്ലിനെ സൂചിപ്പിക്കുന്നു. യുദ്ധക്കപ്പലിന്റെ നിർമ്മാണത്തിന്റെ തയ്യാറെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടമായാണ് ഈ സന്ദർഭം കണക്കാക്കപ്പെടുന്നത്. അതോടെ കപ്പലുകളുടെ നിർമ്മാണ ഘട്ടം ആരംഭിക്കുന്നു. കൊച്ചിയിലെ CSL-ൽ ഈ കപ്പലുകൾ നിർമ്മിക്കുന്നത് 'ആത്മ നിർഭർ ഭാരത്' പദ്ധതിയ്ക്ക് വലിയ ഉത്തേജനമാണ് നൽകുന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ' എന്ന നമ്മുടെ ദേശീയ ലക്ഷ്യത്തിന് ഊന്നൽ നൽകുന്ന പദ്ധതിയാണിത്.
ശക്തമായ അന്തർവാഹിനി പ്രതിരോധ പ്ലാറ്റ്‌ഫോം ആയ ഈ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി പ്രതിരോധ യുദ്ധ ശേഷി വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യും.
(Release ID: 1855757)
Visitor Counter : 134