വ്യോമയാന മന്ത്രാലയം
കാര്യക്ഷമവും സുസ്ഥിരവുമായ വ്യോമയാന സാങ്കേതിക സഹകരണം സുഗമമാക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്വീഡനുമായി ധാരണാപത്രം ഒപ്പുവച്ചു
Posted On:
26 AUG 2022 12:13PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഓഗസ്റ്റ് 26, 2022
ഇന്ന് ന്യൂ ഡൽഹിയിലെ AAI-യുടെ കോർപ്പറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (AAI) സ്വീഡനിലെ LFV എയർ നാവിഗേഷൻ സർവീസസും (LUFTFARTSVERKET) ധാരണാപത്രം ഒപ്പുവച്ചു.
സുസ്ഥിര വ്യോമയാന സാങ്കേതികവിദ്യയുടെ പുതു തലമുറ സാങ്കേതികവിദ്യകൾ നിർമ്മിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും ശേഷിയുള്ള ഇന്ത്യ, സ്വീഡൻ എന്നീ രണ്ട് വ്യോമ ഗതിനിയന്ത്രണ സേവന ദാതാക്കളെ കാര്യക്ഷമമായ വ്യോമയാന പരിഹാരങ്ങൾ (Smart aviation solutions) പര്യവേക്ഷണം ചെയ്യുന്നതിനായി കരാർ ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യൻ കമ്പനികളെ സ്വീഡിഷ് നൂതനത്വവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട് വളർച്ച ത്വരിതപ്പെടുത്താൻ ധാരണാപത്രം സഹായിക്കുന്നു.
പുതുതലമുറയിലെ സ്മാർട്ട് എയർപോർട്ടുകളുടെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ ആവശ്യകതയും സുസ്ഥിര ഗതാഗത സംവിധാനങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും അംഗീകരിച്ചുകൊണ്ട്, ധാരണാപത്രത്തിലെ ഇനിപ്പറയുന്ന ഘടകങ്ങൾക്ക് ഇരു കക്ഷികളും അംഗീകാരം നൽകി:
- വ്യോമയാന പരിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും കൈമാറ്റം
- രണ്ട് ഏജൻസികൾ തമ്മിലുള്ള ഉറ്റ സൗഹൃദ ബന്ധം
- വിമാനത്താവളങ്ങളിലെ സാങ്കേതിക സഹകരണം വിപുലപ്പെടുത്തുക
- വ്യോമയാന മേഖലയുടെ സുരക്ഷിതവും സുസ്ഥിരവും കാര്യക്ഷമവുമായ വികസനത്തെ പിന്തുണയ്ക്കുക
- ഉഭയകക്ഷി, അന്തർദേശീയ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകൾ
താഴെപ്പറയുന്ന മേഖലകളിൽ യഥാക്രമം ഇന്ത്യയുടെയും സ്വീഡനിലെയും ഗവൺമെന്റ് ഏജൻസികളായ AAI, LFV എന്നിവ സംയുക്തമായി സഹകരിക്കും:
1. എയർ ട്രാഫിക് മാനേജ്മെന്റ്
2. എയർ ട്രാഫിക് കൺട്രോൾ
3. റിമോട്ട് എയർപോർട്ട് മാനേജ്മെന്റും ട്രാഫിക് കൺട്രോളും
4. എയർസ്പേസ് ഡിസൈനും പ്ലാനിംഗും
5. വിമാനത്താവള രൂപകൽപ്പനയും അടിസ്ഥാനസൗകര്യ വികസനവും
6. ഡിജിറ്റലൈസ്ഡ് എയർപോർട്ട് & ഏവിയേഷൻ
7. നൈപുണ്യവും പരിശീലനവും
8. സുസ്ഥിര വിമാനത്താവളങ്ങളും വ്യോമയാനവും
9. പൈലറ്റുമാർക്കുള്ള നടപടിക്രമങ്ങൾ
10. ശേഷി വർദ്ധന നടപടിക്രമങ്ങൾ
തൽപര മേഖലകൾക്ക് മുൻഗണന നൽകുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ഒരു സംയുക്ത പ്രവർത്തക ഗ്രൂപ്പ് സംഘടിപ്പിക്കും.
RRTN/SKY
(Release ID: 1854652)
Visitor Counter : 186