റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ ആധുനിക മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനായി ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചു

Posted On: 24 AUG 2022 3:21PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ഓഗസ്റ്റ് 24, 2022  

രാജ്യത്തുടനീളം ചരക്ക് നീക്കം കേന്ദ്രീകൃതമാക്കുന്നതിനും, ചരക്ക് നീക്കത്തിനുള്ള ചെലവ് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായി ജിഡിപിയുടെ 14% ൽ നിന്ന് 10% ൽ താഴെയായി കുറയ്ക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ ആധുനിക മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകളുടെ (MMLP) ദ്രുതഗതിയിലുള്ള വികസനത്തിനായി ത്രികക്ഷി കരാർ ഒപ്പു വെച്ചൂ. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി ജനറൽ (റിട്ട) വി.കെ സിംഗ് എന്നിവർ ത്രികക്ഷി കരാറിൽ ഒപ്പുവെക്കുന്നതിന് സാക്ഷ്യം വഹിച്ചു.

നാഷണൽ ഹൈവേസ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ലിമിറ്റഡ് (എൻഎച്ച്‌എൽഎംഎൽ), ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) എന്നിവരാണ് ത്രികക്ഷി കരാർ ഒപ്പിട്ടത്.

ജലപാതകൾ, പ്രത്യേക ചരക്ക് ഇടനാഴികൾ, റോഡ് ഗതാഗതം എന്നിവയിൽ നിന്ന് ചരക്ക് കൈമാറ്റം ചെയ്യുന്നത്  / നീക്കുന്നത് എംഎംഎൽപി-കൾ ഉറപ്പാക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. ഇത് ഗതി ശക്തിയിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം വേഗത്തിലുള്ളതും കാര്യക്ഷമവും സാമ്പത്തികവും പരിസ്ഥിതി സൗഹൃദവുമായ ചരക്ക് നീക്കത്തിന് ഈ ധാരണാപത്രം വഴിയൊരുക്കുമെന്ന് ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.

കണ്ടെയ്‌നർ ടെർമിനലുകൾ, കാർഗോ ടെർമിനലുകൾ, വെയർഹൗസുകൾ, കോൾഡ് സ്റ്റോറേജ്, വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള യന്ത്രവൽകൃത സൗകര്യങ്ങൾ, മൂല്യവർദ്ധിത സേവനങ്ങളായ കസ്റ്റംസ് ക്ലിയറൻസ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ, വെയർഹൗസിംഗ് മാനേജ്‌മെന്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതും  റെയിൽ, റോഡ് സൗകര്യമുള്ളതും ആയ ചരക്ക് കൈകാര്യം ചെയ്യൽ കേന്ദ്രമായിരിക്കും മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക്. മറ്റ് അനുബന്ധ സൗകര്യങ്ങൾക്കൊപ്പം. 'ഹബ് & സ്‌പോക്ക്' മാതൃകയിൽ വികസിപ്പിച്ച എംഎംഎൽപി, ഹൈവേകൾ, റെയിൽവേ, ഉൾനാടൻ ജലപാതകൾ എന്നിവയിലൂടെ ഒന്നിലധികം ചരക്ക് ഗതാഗത സംവിധാനങ്ങൾ സംയോജിപ്പിക്കും.

*********************
RRTN



(Release ID: 1854297) Visitor Counter : 38