ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 208.95കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.98 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,01,343


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,608
പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.58%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.20%

Posted On: 18 AUG 2022 9:47AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 208.95 കോടി (2,08,95,79,722)  പിന്നിട്ടു. 2,77,65,601  സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. ഇത് വരെ 3.98 കോടിയിലധികം (3,98,46,763) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ്  വിതരണം 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു.  

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,13,328
രണ്ടാം ഡോസ് 1,01,00,084
കരുതല്‍ ഡോസ് 65,93,725

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,33,275
രണ്ടാം ഡോസ് 1,76,87,456
കരുതല്‍ ഡോസ് 1,28,16,972

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,98,46,763
രണ്ടാം ഡോസ്  2,93,46,650

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  6,15,08,462
രണ്ടാം ഡോസ്  5,18,54,238

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 56,01,35,522
രണ്ടാം ഡോസ് 51,13,51,618
കരുതല്‍ ഡോസ് 4,53,09,532

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,38,14,172
രണ്ടാം ഡോസ് 19,58,95,343
കരുതല്‍ ഡോസ്  2,71,57,678

60നുമേല്‍ പ്രായമുള്ളവര്‍

ഒന്നാം ഡോസ് 12,75,25,220
രണ്ടാം ഡോസ്   12,24,35,520
കരുതല്‍ ഡോസ് 3,73,54,164

ആകെ കരുതല്‍ ഡോസ്  12,92,32,071

ആകെ 2,08,95,79,722

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,01,343. ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.23% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.58 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,251 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,36,70,315 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  പുതുതായി രോഗം സ്ഥിരീകരിച്ചത്  12,608 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,62,020 പരിശോധനകള്‍ നടത്തി. ആകെ 88.14 കോടിയിലേറെ (88,14,18,561) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

 പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.20ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  3.48 ശതമാനവുമാണ് .

 

-ND-



(Release ID: 1852780) Visitor Counter : 125