മന്ത്രിസഭ

പേറ്റന്റ് ഓഫീസുകള്‍ക്ക് പുറമെ ഉപയോക്താക്കള്‍ക്ക് പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി (ടി.കെ.ഡി.എല്‍) ഡാറ്റാബേസിന്റെ പ്രവേശനം വിപുലീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി.

Posted On: 17 AUG 2022 3:20PM by PIB Thiruvananthpuram

പേറ്റന്റ് ഓഫീസുകള്‍ക്ക് (ബൗദ്ധിക സ്വത്തവകാശ ഓഫീസുകള്‍) പുറമെ ഉപയോക്താക്കള്‍ക്ക് പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി (ടി.കെ.ഡി.എല്‍) ഡാറ്റാബേസിന്റെ വിശാല ലഭ്യത പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. ടി.,കെ.ഡി.എല്‍ ഡാറ്റാബേസ് ഉപയോക്താക്കള്‍ക്കായി തുറന്നുകൊടുക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ അത്യുല്‍കേര്‍ഷച്ഛാപരവും മുന്‍കരുതലുമായ നടപടിയാണ്.
വിവിധ മേഖലകളില്‍ ഇന്ത്യയുടെ മൂല്യവത്തായ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും വികസനവും നവീകരണവും ടി.കെ.ഡി.എല്‍ നയിക്കുന്നതിനാല്‍ ഇത് ഇന്ത്യന്‍ പരമ്പരാഗത അറിവിന് ഒരു പുതിയ പ്രഭാതതമായിരിക്കും. പുതിയ വിദ്യാഭ്യാസ നയം 2020 പ്രകാരം ഭാരതീയ ജ്ഞാനപരമ്പരയിലൂടെ ചിന്തയും വൈജ്ഞാനിക നേതൃത്വവും വളര്‍ത്തിയെടുക്കാനും ടി.കെ.ഡി.എല്‍ തുറക്കുന്നുകൊടുക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നു.
ദേശീയവും ആഗോളവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അപാരമായ സാദ്ധ്യതകള്‍ പ്രദാനം ചെയ്യുന്നതാണ് ഇന്ത്യന്‍ പരമ്പരാഗത വിജ്ഞാനം (ടി.കെ), അതിലൂടെ സാമൂഹിക നേട്ടങ്ങളും സാമ്പത്തിക വളര്‍ച്ചയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നമ്മുടെ നാട്ടില്‍ നിന്നുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളായ, ആയുര്‍വേദം. സിദ്ധ, യുനാനി, സൗവ  ഋഗ്പ, യോഗ എന്നിവ ഇന്നും ഇന്ത്യയിലും വിദേശത്തുമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. സമീപകാല കോവിഡ് 19 മഹാമാരിയിലും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍ മുതല്‍ രോഗലക്ഷണങ്ങള്‍ വരെ-ആന്റി-വൈറല്‍ പ്രവര്‍ത്തനം വരെയുള്ള ഗുണങ്ങളുള്ള പരമ്പരാഗത ഇന്ത്യന്‍ മരുന്നുകളുടെ വിപുലമായ ഉപയോഗത്തിന് സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അതിന്റെ ഓഫ് ഷോര്‍ ോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്‍സിന് (ജി.സി.ടി.എം) ആദ്യമായി ഇന്ത്യയില്‍ സ്ഥാപിച്ചു. ലോകത്തിന്റെ നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ പരമ്പരാഗത വിജ്ഞാനത്തിന്റെ തുടര്‍ച്ചയായ പ്രസക്തി ഇവ പ്രകടമാക്കുന്നു.
പേറ്റന്റ് ഓഫീസുകള്‍ക്കപ്പുറത്തേക്ക് (ബൗദ്ധിക സ്വത്തവകാശ ഓഫീസുകള്‍)ഡാറ്റാബേസിന്റെ പ്രവേശനം വിപുലീകരിക്കുന്നതിനുള്ള മന്ത്രിസഭയുടെ അംഗീകാരം, നൂതനാശയവും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനായി പരമ്പരാഗത അറിവുകള്‍ സമന്വയിപ്പിക്കുന്നതിനും നിലവിലെ രീതികളുമായി സഹകരിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ്. അറിവിന്റെയും സാങ്കേതികവിദ്യയുടെയും അതിരുകള്‍ വികസിപ്പിക്കുന്നതിനുള്ള ടി.കെ വിവരങ്ങളുടെ ഒരു പ്രധാന ഉറവിടമായി ടി.കെ.ഡി.എല്‍ പ്രവര്‍ത്തിക്കും. ടി.കെ.ഡി.എല്ലിന്റെ നിലവിലെ ഉള്ളടക്കങ്ങള്‍, ഇന്ത്യന്‍ പരമ്പരാഗത ഔഷധങ്ങളുടെ വ്യാപകമായ ഏറ്റെടുക്കല്‍ സുഗമമാക്കുന്നതിനൊപ്പം, നമ്മുടെ മൂല്യവത്തായ വിജ്ഞാന പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ ലാഭകരമായി നിര്‍മ്മിക്കുന്നതിന് പുതിയ നിര്‍മ്മാതാക്കളെയും നൂതനാശയ പ്രവര്‍ത്തകരെയും പ്രേരിപ്പിക്കുകയും ചെയ്യും.
വ്യാപാരമേഖലകള്‍/കമ്പനികള്‍ (ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ (ആയുഷ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫൈറ്റോഫാര്‍മസ്യൂട്ടിക്കല്‍സ്, ന്യൂട്രാസ്യൂട്ടിക്കല്‍സ്), വ്യക്തിഗത പരിചരണം, മറ്റ് എഫ്.എം.സി.ജി-ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) ഗവേഷണ സ്ഥാപനങ്ങള്‍ പൊതു, സ്വകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും; കൂടാതെ മറ്റുള്ളവരായ: ഐ.എസ്.എം പ്രാക്ടീഷണര്‍മാര്‍, വിജ്ഞാന ഉടമകള്‍, പേറ്റന്റുള്ളവര്‍, അവരുടെ നിയമ പ്രതിനിധികള്‍, തുടങ്ങി നിരവധിപേര്‍ക്കൊപ്പം ഗവണ്‍മെന്റ്, എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ഉപയോക്തൃ അടിത്തറയെ ടി.കെ.ഡി.എല്‍-ന് നിറവേറ്റാനാകും. ദേശീയ അന്തര്‍ദേശീയ ഉപയോക്താക്കള്‍ക്ക് ഘട്ടമടിസ്ഥാനത്തില്‍ അവസരം പണമടച്ചുള്ള വിരസംഖ്യാ മാതൃകയിലൂടെയാണ് ടി.കെ.ഡി.എല്‍ ഡാറ്റാബേസിലേക്കുള്ള പ്രവേശനം.
ഭാവിയില്‍, മറ്റ് മേഖലകളില്‍ നിന്ന് ഇന്ത്യന്‍ പരമ്പരാഗത വിജ്ഞാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ''3 പി - ''ഭദ്രത, സംരക്ഷണം, അഭിവൃദ്ധി, എന്നിവയുടെ വീക്ഷണകോണില്‍ നിന്ന് ടി.കെ.ഡി.എല്‍ ഡാറ്റാബേസിലേക്ക് കൂട്ടിചേര്‍ക്കും. ഇന്ത്യന്‍ പരമ്പരാഗത വിജ്ഞാനത്തിന് തെറ്റായ പേറ്റന്റുകള്‍ നല്‍കുന്നത് തടയുന്നതിനുള്ള പ്രാഥമിക കല്‍പ്പന നിറവേറ്റുന്നതിനോടൊപ്പം, കൂടുതല്‍ ആരോഗ്യകരവും സാങ്കേതിക വിദ്യയും നല്‍കുന്ന ജനവിഭാഗത്തിന് മികച്ചതും സുരക്ഷിതവും ഫലപ്രദവുമായ പരിഹാരങ്ങള്‍ക്കായി സൃഷ്ടിപരമായ മനസ്സുകളെ ടി.കെ.ഡി.എല്‍ മുന്നോട്ട്‌നയിക്കും. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം പുതിയ സാമൂഹിക-സാമ്പത്തിക വികസനങ്ങള്‍ക്ക് ശക്തമായ അടിത്തറയിടും.
ടി.കെ.ഡി.എല്‍-നെ കുറിച്ച്: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സി.എസ്.ഐ.ആര്‍) ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതി വകുപ്പും (ഐ.എസ്.എം ആന്‍്‌റ് എച്ച്, ഇപ്പോള്‍ ആയുഷ് മന്ത്രാലയം) സംയുക്തമായി 2001-ല്‍ സ്ഥാപിച്ച ഇന്ത്യന്‍ പരമ്പരാഗത വിജ്ഞാനത്തിന്റെ മുന്‍കാല ആര്‍ട്ട് ഡാറ്റാബേസാണ് പരമ്പരാഗത വിജ്ഞാന ഡിജിറ്റല്‍ ലൈബ്രറി (ടി.കെ.ഡി.എല്‍). ടി.കെ.ഡി.എല്‍ ആഗോളതലത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്, മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകാപരമായ മാതൃകയായി അത് പ്രവര്‍ത്തിക്കുന്നു. ആയുര്‍വേദം, യുനാനി, സിദ്ധ, സോവ ഋഗ്പ, യോഗ തുടങ്ങി ഐ.എസ്.എമ്മുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹിത്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ടി.കെ.ഡി.എല്ലില്‍ ഇപ്പോള്‍ അടങ്ങിയിരിക്കുന്നു. ഇംഗ്ലീഷ് , ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ്, സ്പാനിഷ് എന്നീ അഞ്ച് അന്താരാഷ്ട്ര ഭാഷകളില്‍ ഡിജിറ്റല്‍വല്‍ക്കരിച്ച രീതിയിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ടി.കെ.ഡി.എല്‍, ലോകമെമ്പാടുമുള്ള പേറ്റന്റ് (ബൗദ്ധിക സ്വത്തവകാശ) ഓഫീസുകളിലെ ബൗദ്ധിത സ്വത്തവകാശപരിശോധകര്‍ക്ക് (പേറ്റന്റ് പരിശോധകര്‍ക്ക്)മനസ്സിലാക്കാവുന്ന ഭാഷകളിലും രീതിയിലും വിവരങ്ങള്‍ നല്‍കുന്നു, അങ്ങനെ തെറ്റായി ബൗദ്ധിക സ്വത്തവകാശം (പേറ്റന്റ്) നല്‍കുന്നത് തടയുന്നു. ഇതുവരെ, പൂര്‍ണ്ണമായ ടി.കെ.ഡി.എല്‍ ഡാറ്റാബേസിലേക്കുള്ള പ്രവേശനം തിരയലിനും പരിശോധനയ്ക്കുമായി ലോകമെമ്പാടുമുള്ള 14 പേറ്റന്റ് (ബൗദ്ധിക സ്വത്തവകാശ) ഓഫീസുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ടി.കെ.ഡി.എല്‍ മുഖേനയുള്ള ഈ പ്രതിരോധ സംരക്ഷണം ഇന്ത്യന്‍ പരമ്പരാഗത വിജ്ഞാനത്തെ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഫലപ്രദമാണ്, ഇത് ആഗോള മാനദണ്ഡമായി കണക്കാക്കപ്പെടുന്നു.

 

-ND-(Release ID: 1852643) Visitor Counter : 182