ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 208.31കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.97 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,11,252



കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,813
പേര്‍ക്ക്

രോഗമുക്തി നിരക്ക് നിലവില്‍ 98.56%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.79%

Posted On: 16 AUG 2022 9:38AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 208.31 കോടി (2,08,31,24,694)  പിന്നിട്ടു. 2,76,96,728  സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. ഇത് വരെ 3.97 കോടിയിലധികം (3,97,74,706) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ്  വിതരണം 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു.  

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10413088
രണ്ടാം ഡോസ് 10098987
കരുതല്‍ ഡോസ് 6564089

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18432934
രണ്ടാം ഡോസ് 17685279
കരുതല്‍ ഡോസ് 12751508

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 39774706
രണ്ടാം ഡോസ്  29178992

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  61474348
രണ്ടാം ഡോസ്  51775801

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 560065392
രണ്ടാം ഡോസ് 511077925
കരുതല്‍ ഡോസ് 42032623

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 203800686
രണ്ടാം ഡോസ് 195830804
കരുതല്‍ ഡോസ്  25548833

60നുമേല്‍ പ്രായമുള്ളവര്‍

ഒന്നാം ഡോസ് 127516770
രണ്ടാം ഡോസ്   122395922
കരുതല്‍ ഡോസ് 36706007

ആകെ കരുതല്‍ ഡോസ്  12,36,03,060

ആകെ 2,08,31,24,694

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,11,252. ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.25% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.56 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,040 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,36,38,844 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  പുതുതായി രോഗം സ്ഥിരീകരിച്ചത്  8813 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,12,129 പരിശോധനകള്‍ നടത്തി. ആകെ 88.06 കോടിയിലേറെ (88,06,92,503) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

 പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.79 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  4.15ശതമാനവുമാണ് .

 

-ND-


(Release ID: 1852148) Visitor Counter : 161