പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു


''കായിക താരങ്ങളുടെ മഹത്തായ കഠിനാദ്ധ്വാനം മൂലം നേട്ടത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തേയ്ക്ക് മുന്നേറുകയാണ്''

''കായികരംഗത്ത് മാത്രമല്ല, മറ്റ് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അത്‌ലറ്റുകള്‍ രാജ്യത്തെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നു''

''രാജ്യത്തെ ചിന്തയുടെയും ലക്ഷ്യത്തിന്റെയും ഐക്യത്തില്‍ നിങ്ങള്‍ നെയ്‌തെടുക്കുന്നു, നമ്മുടെ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ വലിയ ശക്തിയായിരുന്നു അതും ''

''ത്രിവര്‍ണ്ണ പതാകയുടെ ശക്തി ഉക്രൈയിനിലും തെളിയിക്കപ്പെട്ടു, അവിടെ അത് ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നില്ല, യുദ്ധക്കളത്തില്‍ നിന്ന് കരകയറുന്നതിന് മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഒരു സംരക്ഷണ കവചമായി മാറി''

'' ആഗോളതലത്തിലെ മികച്ചതും ഉള്‍ച്ചേര്‍ക്കുന്നതും വൈവിദ്ധ്യപൂര്‍ണ്ണവും ചലനക്ഷമവുമായ ഒരു കായിക പരിസ്ഥിതി സൃഷ്ടിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ഒരു പ്രതിഭയും അവഗണിക്കാന്‍ പാടില്ല''

Posted On: 13 AUG 2022 1:13PM by PIB Thiruvananthpuram

2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത   ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 2022-ല്‍ വിവിധ ഇനങ്ങളില്‍ ഇന്ത്യ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും നേടിയ മികച്ച പ്രകടനത്തിന് കളിക്കാരെയും പരിശീലകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കായികതാരങ്ങളെയും പരിശീലകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും സി.ഡബ്ല്യു.ജി 2022ല്‍ ഇന്ത്യയുടെ അത്‌ലറ്റുകളുടെ നേട്ടങ്ങളില്‍ അതിയായ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. കായികതാരങ്ങളുടെ മികച്ച കഠിനാദ്ധ്വാനം മൂലം പ്രചോദനപരമായ നേട്ടത്തിലൂടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതകാലിലേക്ക് പ്രവേശിക്കുന്നത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യം കായികരംഗത്ത് രണ്ട് പ്രധാന നേട്ടങ്ങള്‍ കൈവരിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചരിത്ര പ്രകടനത്തിനൊപ്പം രാജ്യം ആദ്യമായി ചെസ് ഒളിമ്പ്യാഡും സംഘടിപ്പിച്ചു. 'സനിങ്ങളെല്ലാം ബര്‍മിംഗ്ഹാമില്‍ മത്സരിക്കുമ്പോള്‍, കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഇവിടെ രാത്രി വൈകുവോളം ഉണര്‍ന്നിരുന്ന് നിങ്ങളുടെ ഓരോ പ്രടനവും വീക്ഷിക്കുകയായിരുന്നു. പ്രകടനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായി പലരും അലാറങ്ങള്‍ സജ്ജീകരിച്ചാണ് ഉറങ്ങിയിരുന്നതും''അത്‌ലറ്റുകളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കായികസംഘത്തിനെ മത്സരങ്ങള്‍ക്ക് അയക്കുന്ന സമയത്ത് നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ഇന്ന് വിജയം ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
മുഴുവന്‍ കഥയേയും എണ്ണങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെന്ന് മികച്ച പ്രകടനം എടുത്തുകാണിച്ചുകൊണ്ട്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, എന്തെന്നാല്‍ സാദ്ധ്യമായ ഏറ്റവും ചെറിയ മാര്‍ജിനുകളില്‍ നിരവധി മെഡലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്, അത് നിശ്ചയദാര്‍ഢ്യമുള്ള കളിക്കാര്‍ അത് ഉടന്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4 പുതിയ മത്സരങ്ങളില്‍ വിജയിക്കാന്‍ ഇന്ത്യ പുതിയ വഴി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ലോണ്‍ബോള്‍ മുതല്‍ അത്‌ലറ്റിക്‌സ് വരെ കായികതാരങ്ങള്‍ അസാധാരണമായ പ്രകടനമാണ് നടത്തിയത്. ഈ പ്രകടനത്തോടെ രാജ്യത്ത് പുതിയ കായിക വിനോദങ്ങളിലേക്കുള്ള യുവാക്കളുടെ താല്‍പര്യം വളരെയധികം വര്‍ദ്ധിക്കാന്‍ പോകുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. ബോക്‌സിംഗ്, ജൂഡോ, ഗുസ്തി എന്നിവയില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ നേട്ടങ്ങളും സി.ഡബ്ല്യൂ.ഡി 2022 ലെ അവരുടെ ആധിപത്യവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. അരങ്ങേറ്റത്തില്‍ ഇറങ്ങിയ കളിക്കാരാണ് 31 മെഡലുകള്‍ നേടിയത്, ഇത് യുവജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ഒരു മെഡല്‍ സമ്മാനിച്ചതിലൂടെ മാത്രമല്ല, ആഘോഷിക്കാനും അഭിമാനിക്കാനുമുള്ള അവസരം നല്‍കിയതിലൂടെയും കായികതാരങ്ങള്‍ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് (ഒരു ഭാരതം ശ്രേഷ്ഠ ഭാരതം) എന്ന പ്രതിജ്ഞ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്ത് മാത്രമല്ല, മറ്റ് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കായികതാരങ്ങള്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ''നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ കരുത്തുകളില്‍ ഒന്നായിരുന്ന ഐക്യചിന്തയിലും ലക്ഷ്യത്തിലും നിങ്ങള്‍ രാജ്യത്തെ നെയ്‌തെടുത്തു'', അദ്ദേഹം പറഞ്ഞു. രീതികളില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും അവര്‍ക്കെല്ലാം സ്വാതന്ത്ര്യമെന്ന പൊതുലക്ഷ്യമാണുണ്ടായിരുന്നതെന്ന് സ്വാതന്ത്ര്യ സമര സേനാനികളായ വിശിഷ്ട വ്യക്തികളുടെ കൂട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ നമ്മുടെ കളിക്കാരും രാജ്യത്തിന്റെ യശസ്സിനു വേണ്ടിയാണ് രംഗത്തിറങ്ങുന്നത്. യുദ്ധക്കളത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സംരക്ഷണ കവചമായി മാറിയ ത്രിവര്‍ണ പതാകയുടെ ശക്തി യുക്രൈയിനില്‍ കണ്ടതായി പ്രധാനമന്ത്രി പരാമര്‍ശിച്ചു.
ഖേലോ ഇന്ത്യ തട്ടകത്തില്‍ നിന്ന് വന്ന് അന്താരാഷ്ട്ര വേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരോടുള്ള സന്തോഷവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ടോപ്‌സിന്റെ (ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം) നല്ല ഫലം ഇപ്പോള്‍ കണ്ടുവരുന്നതും അദ്ദേഹം പരാമര്‍ശിച്ചു. പുതിയ പ്രതിഭകളെ കണ്ടെത്തി അവരെ വിജയവേദിയിലെത്തിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ആഗോളതലത്തില്‍ മികച്ചതും ഉള്‍ച്ചേര്‍ക്കുന്നതും വൈവിദ്ധ്യപൂര്‍ണ്ണവും ചലനക്ഷമവുമായ ഒരു കായിക പരിസ്ഥിതി സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഒരു പ്രതിഭയും ഉപേക്ഷിക്കാന്‍ പാടില്ല'', അദ്ദേഹം ഊന്നിപ്പറഞ്ഞു. കളിക്കാരുടെ വിജയത്തില്‍ പരിശീലകര്‍, കായിക ഭരണകര്‍ത്താക്കള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുടെ പങ്കിനെയും പ്രധാനമന്ത്രി അംഗീകരിച്ചു.
വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും നന്നായി തയ്യാറെടുക്കാന്‍ കായികതാരങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ അവസരത്തില്‍, രാജ്യത്തെ 75 സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് കായികതാരങ്ങളോടും അവരുടെ പരിശീലകരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മീറ്റ് ദ ചാമ്പ്യന്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍ നിരവധി കായിക താരങ്ങള്‍ ഈ പ്രവര്‍ത്തി ഏറ്റെടുക്കുകയും അത് നിറവേറ്റുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവജനങ്ങള്‍ കായികതാരങ്ങളെ മാതൃകാപരമായി നോക്കിക്കാണുന്നതിനാല്‍ ഈ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. ''നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന അംഗീകാരവും കഴിവും സ്വീകാര്യതയും രാജ്യത്തെ യുവതലമുറയ്ക്കായി പ്രയോജനപ്പെടുത്തണം'', പ്രധാനമന്ത്രി പറഞ്ഞു. കായികതാരങ്ങളുടെ വിജയ് യാത്രയെ അഭിനന്ദിച്ചുകൊണ്ടും ഭാവിപ്രയത്‌നങ്ങള്‍ക്ക് ആശസംകള്‍ നേര്‍ന്നുകൊണ്ടും പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചു.
പ്രധാന കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ ഈ അഭിനന്ദനം. കഴിഞ്ഞ വര്‍ഷം, ടോക്കിയോ ഒളിമ്പിക്‌സ് 2020 നുള്ള ഇന്ത്യന്‍ അത്‌ലറ്റുകളുടെ സംഘവുമായും ടോക്കിയോ പാരാലിമ്പിക് ഗെയിംസ് 2020 നുള്ള ഇന്ത്യന്‍ പാരാ അത്‌ലറ്റുകളുടെ സംഘവുമായും പ്രധാനമന്ത്രി സംവദിച്ചിരുന്നു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും പ്രധാനമന്ത്രി അത്‌ലറ്റുകളുടെ പുരോഗതിയില്‍ അതീവ താല്‍പ്പര്യം കാണിക്കുകയും അവരുടെ വിജയത്തിലും ആത്മാര്‍ത്ഥമായ പരിശ്രമത്തിലും അഭിനന്ദിക്കുകയും ചെയ്തു, അതോടൊപ്പം മികച്ച പ്രകടനത്തിനായി അവരെ പ്രേചോദിപ്പിക്കുകയും ചെയ്തു.
2022 ജൂലായ് 28 മുതല്‍ 2022 ഓഗസ്റ്റ് 08 വരെ ബര്‍മിംഗ്ഹാമിലാണ് സി.ഡബ്ല്യു.ഡി നടന്നത്. 19 കായിക വിഭാഗങ്ങളിലെ 141 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ പങ്കെടുത്തു, അവിടെ ഇന്ത്യ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും നേടി.

-ND-

(Release ID: 1851524) Visitor Counter : 230