വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകൾ സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പുറത്തിറക്കുന്ന ഉപദേശ രൂപേണെയുള്ള പൊതു നിർദ്ദേശങ്ങൾ

Posted On: 05 AUG 2022 5:20PM by PIB Thiruvananthpuram

മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകൾ സംബന്ധിച്ച്  കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിണ് കീഴിലുള്ള  ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഉപദേശ രൂപേണെയുള്ള പൊതു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മൊബൈൽ ടവറുകൾ സ്ഥാപിക്കാനെന്ന പേരിൽ ചില തട്ടിപ്പ് കമ്പനികൾ / ഏജൻസികൾ / വ്യക്തികൾ പൊതുജനങ്ങളെ വഞ്ചിക്കുന്നതായും, മാസവാടകയായി വലിയ തുകകളും മറ്റും വാഗ്‌ദാനം ചെയ്‌ത് പണം പിരിക്കുന്നതായും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അതിനാൽ പൊതുജനങ്ങളെ ഇനിപ്പറയുന്ന കാര്യങ്ങൾ അറിയിച്ചുകൊള്ളുന്നു:

1. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലം പാട്ടത്തിനെടുക്കുന്നതിലും / വാടകയ്ക്ക് എടുക്കുന്നതിലും DoT / TRAI നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നില്ല.

2. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് DoT / TRAI എന്നിവയോ അവയുടെ ഓഫീസർമാരോ "നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്" നൽകുന്നില്ല.

3. മൊബൈൽ ടവറുകൾ ഇൻസ്റ്റാൾ ചെയ്യാൻ അധികാരപ്പെടുത്തിയ ടെലികോം സേവന ദാതാക്കളുടെയും  (TSPs) ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാരുടെയും (IP-1) പുതുക്കിയ ലിസ്റ്റ് DoT വെബ്സൈറ്റിൽ ലഭ്യമാണ്.
https://dot.gov.inhttps://dot.gov.in /infrastructure-provider എന്ന ലിങ്കുകളിൽ പരിശോധിക്കാവുന്നതാണ്.

4. മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ഏതെങ്കിലും കമ്പനി / ഏജൻസി / വ്യക്തി പണം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, കൂടുതൽ ജാഗ്രത പുലർത്താനും കമ്പനിയുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാനും പൊതുജനങ്ങൾക്ക് ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് തങ്ങളുടെ അംഗങ്ങൾ പണമൊന്നും ആവശ്യപ്പെടുന്നില്ലെന്ന് ടെലികോം സേവന ദാതാക്കളുടെയും ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാരുടെയും അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

5. ഏതെങ്കിലും വ്യക്തി ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ,  സംഭവം ലോക്കൽ പോലീസ് അധികാരികളെ അറിയിക്കാവുന്നതാണ്.

6. കൂടാതെ DoT-യുടെ പ്രാദേശിക ഫീൽഡ് യൂണിറ്റുകളെയും ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ DoT വെബ്സൈറ്റിൽ https://dot.gov.in/relatedlinks/director-general-telecom എന്ന ലിങ്കിൽ ലഭ്യമാണ്

 

***



(Release ID: 1849627) Visitor Counter : 117