ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 205.92 കോടി കവിഞ്ഞു


12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 3.94കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,34,793


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 19,406 പേര്‍ക്ക്


രോഗമുക്തി നിരക്ക് നിലവില്‍ 98.50%


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.63%

Posted On: 06 AUG 2022 9:48AM by PIB Thiruvananthpuram

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 205.92  കോടി (2,05,92,20,794)  പിന്നിട്ടു. 2,73,35,261 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.94 കോടി യിലധികം 3,94,13,983കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ  കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ  ആരംഭിച്ചു.  

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10412407
രണ്ടാം ഡോസ് 10093238
കരുതല്‍ ഡോസ് 6428470

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18431631
രണ്ടാം ഡോസ് 17676520
കരുതല്‍ ഡോസ് 12480171

12-14  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 39413983
രണ്ടാം ഡോസ്  28570987

15-18  പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ്  61329558
രണ്ടാം ഡോസ്  51402118

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 559737698
രണ്ടാം ഡോസ് 509721439
കരുതല്‍ ഡോസ് 30692983

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 203726437
രണ്ടാം ഡോസ് 195488035
കരുതല്‍ ഡോസ്  19743829

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 127466783
രണ്ടാം ഡോസ്   122170487
കരുതല്‍ ഡോസ് 34234020

കരുതല്‍ ഡോസ്  10,35,79,473

ആകെ 2,05,92,20,794

രാജ്യത്ത്  നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,34,793 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.31% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.50 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,928 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,34,65,552 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  19,406 പേര്‍ക്കാണ്.  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,91,187 പരിശോധനകള്‍ നടത്തി. ആകെ 87.75 കോടിയിലേറെ (87,75,51,833) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  4.63 ശതമാനമാണ്.   പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  4.96 ശതമാനമാണ്. 
ND 
**** 


(Release ID: 1848994) Visitor Counter : 109