വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക്, മിഷൻ വാത്സല്യ പദ്ധതിയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ

Posted On: 05 AUG 2022 12:41PM by PIB Thiruvananthpuram

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDGs) ഭാഗമായ ശിശു വികസനവും ശിശു സംരക്ഷണ മുൻഗണനകളും കൈവരിക്കുന്നതിനുള്ള ഒരു രൂപ രേഖയാണ് മിഷൻ വാത്സല്യ പദ്ധതി. 'ഒരു കുഞ്ഞും പിന്തള്ളപ്പെട്ടു പോകരുത്' എന്ന മുദ്രാവാക്യവുമായി ബാല നീതി-പരിചരണ-സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾക്ക് വേണ്ടി നിലകൊള്ളൽ, ബോധവത്ക്കരണം എന്നിവയ്ക്ക് ഇത് ഊന്നൽ നൽകുന്നു. 2015ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) നിയമവും 2012ലെ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്‌  നിയമവും ദൗത്യം നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന ചട്ടക്കൂടുകളാണ്. വാത്സല്യ പദ്ധതിയ്ക്ക് കീഴിലുള്ള ഫണ്ടുകൾ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ ഉന്നയിക്കുന്ന അഭ്യർത്ഥനകളും ആവശ്യകതകളും അനുസരിച്ച് വിതരണം ചെയ്യുന്നു.

മിഷൻ വാത്സല്യ പദ്ധതിയ്ക്ക് കീഴിൽ, ശാരീരിക/മാനസിക വൈകല്യങ്ങൾ കാരണം സ്കൂളിൽ പോകാൻ കഴിയാത്ത പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കായി ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ (CCIs) പ്രത്യേക യൂണിറ്റ് സ്ഥാപിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകുന്നു. ആവശ്യാനുസരണം കുട്ടികൾക്ക് ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ചികിത്സാ പ്രതിവിധിയുടെ ഭാഗമായി മറ്റ് ക്ലാസുകൾ എന്നിവയ്ക്കായി CCI-കളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ / തെറാപ്പിസ്റ്റുകൾ, നഴ്സുമാർ എന്നിവരുൾപ്പെടെയുള്ളവരുടെ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ റിസോഴ്‌സ് സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സ്‌പെഷ്യൽ യൂണിറ്റ് ജീവനക്കാർക്ക് ആംഗ്യഭാഷ, ബ്രെയിൽ ലിപി തുടങ്ങിയവയിൽ പരിശീലനം നൽകുന്നത്.

 

ഇന്ന് ലോക്‌ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
 
RRTN
****

(Release ID: 1848817) Visitor Counter : 134
Read this release in: English , Urdu , Bengali , Punjabi