വാണിജ്യ വ്യവസായ മന്ത്രാലയം

2021, 2022 വർഷങ്ങളിലെ ദേശീയ ബൗദ്ധിക സ്വത്ത് (IP) പുരസ്‌ക്കാരങ്ങൾക്കും WIPO പുരസ്‌ക്കാരങ്ങൾക്കും അപേക്ഷ ക്ഷണിച്ചു

Posted On: 04 AUG 2022 2:08PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 04, 2022

2021, 2022 വർഷങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ദേശീയ ബൗദ്ധിക സ്വത്ത് (IP) പുരസ്‌ക്കാരങ്ങൾക്കും WIPO പുരസ്‌ക്കാരങ്ങൾക്കും അപേക്ഷ ക്ഷണിച്ചു. ഇനിപ്പറയുന്ന മേഖലകളിലാണ് ദേശീയ IP  പുരസ്‌ക്കാരങ്ങൾ നൽകുന്നത്:

1. രാജ്യത്തിന്റെ ബൗദ്ധിക മൂലധനം പ്രയോജനപ്പെടുത്തുന്നതിനും, സർഗ്ഗാത്മകവും നൂതനവുമായ ബൗദ്ധിക സ്വത്ത് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും സംഭാവന നൽകിയ വ്യക്തികൾ, കമ്പനികൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, സംഘടനകൾ തുടങ്ങിയവയുടെ ബൗദ്ധിക സ്വത്ത് സൃഷ്ടികൾക്കും ബൗദ്ധിക സ്വത്ത് വാണിജ്യവൽക്കരണത്തിനുള്ള സംഭാവനകൾക്കും പുരസ്‌ക്കാരങ്ങൾ  ലഭിക്കും

2. IP  നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ആരോഗ്യകരമായ IP ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള നിയമ നിർവ്വഹണ ഏജൻസികൾ

താഴെപ്പറയുന്ന പ്രകാരം വിവിധ വിഭാഗങ്ങളിൽ അപേക്ഷകൾ ക്ഷണിച്ചു:

1. പേറ്റന്റ് ഫയലിംഗ്, ഗ്രാന്റ്, വാണിജ്യവൽക്കരണം എന്നീ മേഖലകളിൽ കുട്ടികൾ (18 വയസ്സിൽ താഴെ), ഭിന്ന ലിംഗ വിഭാഗത്തിലുള്ളവർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യക്കാർ

- പേറ്റന്റ് ഫയലിംഗ്, ഗ്രാന്റ്, വാണിജ്യവൽക്കരണം എന്നീ മേഖലകളിലെ മികച്ച ഇന്ത്യൻ അക്കാദമിക് സ്ഥാപനം

- പേറ്റന്റ് ഫയലിംഗ്, ഗ്രാന്റ്, വാണിജ്യവൽക്കരണം എന്നീ മേഖലകളിലെ മികച്ച ഗവേഷണ-വികസന സ്ഥാപനം/സംഘടന

- പേറ്റന്റ് ഫയലിംഗ്, ഗ്രാന്റ്, വാണിജ്യവൽക്കരണം എന്നീ മേഖലകളിലെ മുൻനിര പൊതുമേഖലാ കമ്പനികൾ / സ്വകാര്യ കമ്പനികൾ

2. നിർമ്മാണ മേഖല

3. മറ്റുള്ളവ

- പേറ്റന്റ് ഫയലിംഗ്, ഗ്രാന്റ്, വാണിജ്യവൽക്കരണം എന്നീ മേഖലകളിലെ മുൻനിര ഇന്ത്യൻ സ്വകാര്യ കമ്പനികൾ (MSME).

- IP ഫയലിംഗ്, (ഗ്രാന്റ്/രജിസ്‌ട്രേഷൻ), വാണിജ്യവൽക്കരണം എന്നീ മേഖലകളിലെ മികച്ച സ്റ്റാർട്ട്-അപ്പ് സംരംഭങ്ങൾ

- രൂപകല്പന വൈദഗ്ധ്യമുള്ള മുൻനിര ഇന്ത്യൻ കമ്പനി / സംഘടന

- ഇന്ത്യയിലും വിദേശത്തും ആഗോള ബ്രാൻഡുകൾ സൃഷ്ടിക്കുന്നതിനുള്ള മുൻനിര ഇന്ത്യൻ കമ്പനി

- ഔദ്യോഗിക വെബ്‌സൈറ്റിലെ ഓൺലൈൻ വോട്ടിംഗ് അടിസ്ഥാനമാക്കിയുള്ള പൊതു അഭിപ്രായ വോട്ടെടുപ്പിലൂടെ അഞ്ച് (05) വിഭാഗങ്ങളിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഭൂമിശാസ്ത്ര സൂചിക (GI) അവതരിപ്പിക്കുന്നു  

- രാജ്യത്ത് IP നിർവ്വഹണത്തിലെ മികച്ച പോലീസ് യൂണിറ്റ് (ജില്ല / കമ്മീഷണറേറ്റിലെ ഒരു സോൺ)

- IP പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച ഇൻകുബേറ്റർ

അപേക്ഷകർ https://ipindia.gov.in/newsdetail.htm?816/ എന്ന ലിങ്കിൽ ലഭ്യമായ നിർദ്ദിഷ്‌ട അപേക്ഷാ ഫോമുകളിൽ 31/08/2022-നോ മുമ്പായോ വിശദാംശങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകൾ ipawards.ipo[at]gov[dot]in എന്ന വിലാസത്തിൽ ഇ-മെയിൽ ആയും; ഡോ. സുനീത ബെറ്റ്‌ഗേരി, പേറ്റന്റ്‌സ് ആൻഡ് ഡിസൈൻസ് അസിസ്റ്റന്റ് കൺട്രോളർ, ബൗധിക് സമ്പദ ഭവൻ, എസ്‌എം റോഡ്, ആന്റോപ്പ് ഹിൽ, മുംബൈ-400037 (ഫോൺ നമ്പർ: 022-24144127) എന്ന വിലാസത്തിൽ തപാൽ മുഖേനയും അയയ്ക്കാവുന്നതാണ്.

2009 മുതൽ ഈ പുരസ്‌ക്കാരങ്ങൾ നൽകിവരുന്നു. ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അന്തരിച്ച മുൻരാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാമിന്റെ ജന്മദിനമായ 2022 ഒക്‌ടോബർ 15-ന് വാണിജ്യ വ്യവസായ മന്ത്രി ക്യാഷ് അവാർഡും പ്രശസ്തി പത്രവും വിതരണം ചെയ്യും.

 
 
RRTN/SKY
 


(Release ID: 1848415) Visitor Counter : 159