ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

സിജിഎച്ച്എസിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ അഭിസംബോധന ചെയ്തു .

Posted On: 01 AUG 2022 1:22PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 1, 2022

 സിജിഎച്ച്എസിലെ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ  അഭിസംബോധന ചെയ്തു . കേന്ദ്ര സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാറും ചടങ്ങിൽ പങ്കെടുത്തു.

  വ്യക്തിപരമായ  ആശയവിനിമയം, ഭരണം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ സിജിഎച്ച്എസിലെ ഉദ്യോഗസ്ഥർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി 2022 ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 6 വരെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (NIHFW) യിൽ ആണ്  പരിശീലനവും ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുള്ളത്.

 പരസ്പര ആശയവിനിമയത്തിനും പരാതി പരിഹാരത്തിനുമുള്ള ശക്തമായ ഉപകരണമെന്ന നിലയിൽ "സംവാദിന്റെ" പ്രാധാന്യത്തെക്കുറിച്ച് ഡോ മൻസുഖ് മാണ്ഡവ്യ ഊന്നിപ്പറഞ്ഞു.

ആരോഗ്യ മേഖലയിലെ വികസനത്തിന് അനുസൃതമായി,സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ പോലുള്ള  നിരവധി മാറ്റങ്ങൾക്ക് സി ജി എച്ച് എസ്  വിധേയമായിട്ടുണ്ട് എന്ന്  സി ജി എച്ച് എസ്-ന്റെ നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി ഡോ ഭാരതി പ്രവീൺ പവാർ പറഞ്ഞു.  അടുത്തിടെ അവതരിപ്പിച്ച 'സിജിഎച്ച്എസ് പഞ്ചായത്ത്' പോലെയുള്ള മികച്ച ഭരണരീതികൾ സിജിഎച്ച്എസ് സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.  വെൽനസ് സെന്ററുകൾ, എംപാനൽമെന്റ് നടപടിക്രമങ്ങൾ, ബിൽ റീഇംബേഴ്‌സ്‌മെന്റ് തുടങ്ങിയ CGHS സേവന സംവിധാനത്തിന്റെ വിവിധ വശങ്ങൾ വിലയിരുത്തുന്നതിന് ഇത്തരം സമ്പ്രദായങ്ങൾ സഹായിക്കുന്നു. CGHS ന്റെ പങ്കാളികളുമായും  ജീവനക്കാരുമായും വിവിധ നഗരങ്ങളിലെ ഗുണഭോക്താക്കളുമായും അവരുടെ  അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനും പരാതികൾ ഏതെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനുമായി നടത്തുന്ന സംവേദനാത്മക  യോഗങ്ങൾ സ്വാഗതാർഹമായ ഒരു സംരംഭമാണ്.

കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതി  (സിജിഎച്ച്എസ്),പ്രധാനമായും കേന്ദ്ര ഗവൺമെന്റ്  ജീവനക്കാരും പെൻഷൻകാരുമായ ഏകദേശം 41.2 ലക്ഷം ഗുണഭോക്താക്കൾക്ക്, രാജ്യത്തുടനീളമുള്ള 75 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 460 ആരോഗ്യക്ഷേമ  സെന്ററുകളിലൂടെ  സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നു.  വെൽനസ് സെന്ററുകൾ പ്രതിദിനം 55000-60000 ഗുണഭോക്താക്കൾക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നു. കൂടാതെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഉൾപ്പെടെ  എംപാനൽ ചെയ്ത നിരവധി ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളും  ഉണ്ട്.


(Release ID: 1847003) Visitor Counter : 144