ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പുകയില ഉത്പന്ന പൊതികളിൽ പ്രദർശിപ്പിക്കേണ്ട പുതിയ ആരോഗ്യ മുന്നറിയിപ്പ്

Posted On: 29 JUL 2022 10:38AM by PIB Thiruvananthpuram


 

ന്യൂ ഡൽഹിജൂലൈ 29, 2022


2022 ജൂലൈ 21 ലെ GSR 592 (E) പ്രകാരംസിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് (പാക്കേജിംഗ് ആൻഡ് ലേബലിംഗ്ചട്ടങ്ങൾ, 2008- ഭേദഗതി വരുത്തിക്കൊണ്ട് "സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് (പാക്കേജിംഗ് ആൻഡ് ലേബലിംഗ്മൂന്നാം ഭേദഗതി ചട്ടങ്ങൾ, 2022" പ്രകാരംഎല്ലാ പുകയില ഉത്പന്ന പൊതികളിലും പ്രദർശിപ്പിക്കേണ്ട പുതിയ പ്രത്യേക ആരോഗ്യ മുന്നറിയിപ്പുകൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം ചെയ്തു.  ഭേദഗതി ചെയ്ത ചട്ടങ്ങൾ 2022 ഡിസംബർ 1 ന് നിലവിൽ വരും.

പുതിയ ആരോഗ്യ മുന്നറിയിപ്പുകൾ ഇവയാണ്-

. 2022 ഡിസംബർ 1 മുതൽ പന്ത്രണ്ട് മാസത്തേക്ക് ചിത്രം-1 സാധുതയുള്ളതായിരിക്കും.

ചിത്രം- 1

https://static.pib.gov.in/WriteReadData/userfiles/image/image002TXW6.jpg

https://static.pib.gov.in/WriteReadData/userfiles/image/image003MR97.jpg         

                   
(
ബിചിത്രം-1-ന്റെ നിർദ്ദിഷ് ആരോഗ്യ മുന്നറിയിപ്പ് ആരംഭിച്ച തീയതി മുതൽ പന്ത്രണ്ട് മാസത്തിന് ശേഷം ചിത്രം-2, പ്രാബല്യത്തിൽ വരും.                                                                   

ചിത്രം- 2
 
https://static.pib.gov.in/WriteReadData/userfiles/image/image004SIOK.jpg

 

https://static.pib.gov.in/WriteReadData/userfiles/image/image005R41C.jpg


പ്രസ്തുത വിജ്ഞാപനവും 19 ഭാഷകളിലുള്ള നിർദ്ദിഷ് ആരോഗ്യ മുന്നറിയിപ്പുകളുടെ സോഫ്റ്റ് കോപ്പിയോ അച്ചടിക്കാവുന്നതോ ആയ പതിപ്പ് www.mohfw.gov.inntcp.nhp.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

മേൽപ്പറഞ്ഞ പ്രകാരം അറിയിച്ചുകൊള്ളുന്ന മറ്റ് കാര്യങ്ങൾ:

* 2022 ഡിസംബർ 1-നോ അതിന് ശേഷമോ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ പാക്കേജുചെയ്തതോ ആയ എല്ലാ പുകയില ഉൽപ്പന്നങ്ങളും 'പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നുഎന്ന ആരോഗ്യ മുന്നറിയിപ്പ് സഹിതം ചിത്രം-1 പ്രദർശിപ്പിക്കും. കൂടാതെ 2023 ഡിസംബർ 1-നോ അതിന് ശേഷമോ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ പാക്കു ചെയ്തതോ ആയവയിൽ ചിത്രം 2, പ്രദർശിപ്പിക്കും. അതിൽ 'പുകയില ഉപയോഗിക്കുന്നവർ ചെറുപ്പത്തിൽ മരണത്തിന് കീഴടങ്ങുന്നുഎന്ന ആരോഗ്യ മുന്നറിയിപ്പ് ഉണ്ടായിരിക്കും

* സിഗരറ്റിന്റെയോ ഏതെങ്കിലും പുകയില ഉൽപന്നങ്ങളുടെയോ നിർമ്മാണംഉൽപ്പാദനംവിതരണംഇറക്കുമതി എന്നിവയിൽ നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും എല്ലാ പുകയില ഉൽപന്ന പാക്കേജുകളിലും നിർദ്ദേശിച്ചിരിക്കുന്നതുപോലെ നിർദിഷ്ട ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കണം

* മേൽപ്പറഞ്ഞ വ്യവസ്ഥയുടെ ലംഘനം 2003-ലെ സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് (പരസ്യം നിരോധിക്കലും വ്യാപാര വാണിജ്യ നിയന്ത്രണവുംഉത്പാദനംവിതരണംനിയമത്തിന്റെ 20-ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം തടവോ പിഴയോ ഉള്ള ശിക്ഷാർഹമായ കുറ്റമാണ്.
 


* നിലവിലുള്ള നിർദ്ദിഷ് ആരോഗ്യ മുന്നറിയിപ്പ് (ചിത്രം-2) - 2020 ജൂലൈ 21-ലെ GSR 458(E) പ്രകാരം വിജ്ഞാപനം ചെയ്തത് 2022 നവംബർ 30 വരെ തുടരും.



(Release ID: 1846212) Visitor Counter : 216