രാജ്യരക്ഷാ മന്ത്രാലയം

ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ (DPSU) സ്വതന്ത്ര ഡയറക്ടർമാരോട് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു

Posted On: 13 JUL 2022 2:39PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജൂലൈ 13, 2022

പ്രതിരോധരംഗത്ത് ആത്മനിർഭരത അഥവാ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഗവൺമെന്റ് കൈക്കൊള്ളുന്ന വിവിധ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ (DPSU) സ്വതന്ത്ര ഡയറക്ടർമാരോട് (NOD) പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. ഇത് സംബന്ധിച്ച് പ്രതിരോധ നിർമ്മാണ വകുപ്പ് ഇന്ന് (2022 ജൂലൈ 13 ന്)  ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച ആദ്യ ശിൽപശാലയിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ CMD മാരെയും NOD മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2025 ഓടെ 35,000 കോടി രൂപയുടെ കയറ്റുമതി ഉൾപ്പെടെ 1.75 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പാദനമാണ് പ്രതിരോധ മന്ത്രാലയം (MoD) ലക്ഷ്യമിടുന്നതെന്ന് ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. 70-80 ശതമാനം സംഭാവന നൽകി ഈ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ സുപ്രധാന പങ്ക് വഹിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

പൊതുമേഖലാ കമ്പനികളിലെ കോർപ്പറേറ്റ് ഭരണം ശക്തിപ്പെടുത്തുക മാത്രമല്ല, ഗവൺമെന്റിന്റെ നയങ്ങൾക്കനുസൃതമായാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഉറപ്പാക്കുക കൂടി ചെയ്യും വിധം, DPSU-കളും MoD-യും തമ്മിലുള്ള പാലമായാണ് NOD മാരെ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്. DPSU-കളെ അവയുടെ ലക്ഷ്യങ്ങളിലെത്താൻ സഹായിക്കുന്നതിൽ NOD-മാരുടെ വിലപ്പെട്ട സംഭാവനകൾ ശ്രീ രാജ്‌നാഥ് സിംഗ് എടുത്തുപറഞ്ഞു. സ്വകാര്യമേഖലയിൽ നിലവിലുള്ള മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കാനും നയരൂപീകരണത്തിൽ ഉൾക്കാഴ്ചയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പങ്കിടാനും പ്രതിരോധ മന്ത്രി നിർദ്ദേശിച്ചു. കൂടുതൽ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും വിവേകപൂർണ്ണമായ റിസ്ക്ക് എടുക്കാനും NOD മാർ DPSU-കളെ പ്രചോദിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

NOD മാരെ പങ്കിനെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവത്ക്കരിക്കുകയും DPSU-കളുടെ പ്രകടനം മെച്ചപ്പെടുത്താൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം.

 
RRTN/SKY
 
****


(Release ID: 1841214) Visitor Counter : 99