ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഭക്ഷ്യ എണ്ണയുടെ വില 15 രൂപ എത്രയും വേഗം കുറയ്ക്കാൻ കേന്ദ്ര നിർദ്ദേശം.
Posted On:
08 JUL 2022 3:53PM by PIB Thiruvananthpuram
ന്യൂ ഡൽഹി :ജൂലൈ 08 ,2022
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 2022 ജൂലായ് 6-ന് നടത്തിയ യോഗത്തിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഭക്ഷ്യ എണ്ണകളുടെ എംആർപിയിൽ 15 രൂപ കുറയ്ക്കാൻ പ്രമുഖ ഭക്ഷ്യ എണ്ണ അസോസിയേഷനുകളോട് നിർദ്ദേശിച്ചു.
വില കുറയ്ക്കൽ നടപടിയിൽ ഒരു തരത്തിലും വീഴ്ച വരാതിരിക്കാൻ നിർമ്മാതാക്കളും റിഫൈനർമാരും വിതരണക്കാർക്ക് നൽകുന്ന വില ഉടൻ കുറയ്ക്കേണ്ടതുണ്ടെന്നും കേന്ദ്രം നിർദേശിച്ചു. നിർമ്മാതാക്കൾ / റിഫൈനർമാർ, വിതരണക്കാർക്ക് നൽകുന്ന വിലയിൽ കുറവ് വരുത്തുമ്പോഴെല്ലാം, അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും ഇത് സംബന്ധിച്ച് വകുപ്പിനെ നിരന്തരം അറിയിക്കണമെന്നും നിർദേശം നൽകി . മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് വില കുറയ്ക്കാത്തതും എംആർപി കൂടുതലുള്ളതുമായ ചില കമ്പനികളോടും വില കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്രതലത്തിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ വില കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും, ഭക്ഷ്യ എണ്ണയുടെ കാര്യത്തിൽ ഇത് നല്ലതാണെന്നും യോഗം നിരീക്ഷിച്ചു. അതിനാൽ ആഭ്യന്തര വിപണിയിലെ വിലയും ആനുപാതികമായി കുറയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര ഭക്ഷ്യ എണ്ണ വ്യവസായം ഉറപ്പാക്കണമെന്ന് യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ, ഈ വിലക്കുറവ് ഒരു കാലതാമസവുമില്ലാതെ ഉപഭോക്താക്കളിലെത്തണം . വില വിവര ശേഖരണം, ഭക്ഷ്യ എണ്ണകളുടെ നിയന്ത്രണ ഉത്തരവ്, ഭക്ഷ്യ എണ്ണകളുടെ പാക്കേജിംഗ് തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
(Release ID: 1840184)
Visitor Counter : 156