രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്  അഗ്നിപഥ് പദ്ധതി വിവരങ്ങൾ  പ്രതിരോധത്തിനുള്ള  പാർലമെന്ററി ഉപദേശക സമിതിയെ ധരിപ്പിക്കും.

Posted On: 07 JUL 2022 3:50PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 07, 2022

പ്രതിരോധത്തിനായുള്ള പാർലമെന്ററി ഉപദേശക സമിതിയുടെ യോഗം 2022 ജൂലൈ 11-ന് ന്യൂഡൽഹിയിൽ ചേരാനിരിക്കുകയാണ്. മൂന്ന് സേന വിഭാഗങ്ങളിലും ഇനി മുതൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനായി അടുത്ത കാലത്ത് ആരംഭിച്ച അഗ്നിപഥിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ  പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് സമിതി അംഗങ്ങളെ ധരിപ്പിക്കും.   പ്രതിരോധ സെക്രട്ടറി, മൂന്ന് സൈനിക മേധാവിമാർ, പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

 
 
IE/SKY

(Release ID: 1839870) Visitor Counter : 155