പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയും യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ കൂടിക്കാഴ്ച നടത്തി

Posted On: 28 JUN 2022 8:58PM by PIB Thiruvananthpuram

മ്യൂണിക്കിൽ നിന്ന്  ഇന്ന് മടങ്ങിയെത്തിയ  പ്രധാനമന്ത്രി അബുദാബിയിൽ അൽപ്പസമയം ചെലവിട്ടു. പ്രധാനമന്ത്രി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ചു. 2019 ഓഗസ്റ്റിനു ശേഷം പ്രധാനമന്ത്രി കഴിഞ്ഞ തവണ അബുദാബി സന്ദർശിച്ച ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

കഴിഞ്ഞ മാസം ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി വ്യക്തിപരമായ അനുശോചനം അറിയിക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോടും പ്രധാനമന്ത്രി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. അൽ നഹ്യാൻ, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എംഡി, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ,  തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും അബുദാബിയുടെ ഭരണാധികാരിയാവുകയും ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധാപൂർവം പരിപോഷിപ്പിച്ച ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു. ഫെബ്രുവരി 18 ന് നടന്ന  വെർച്വൽ ഉച്ചകോടിയിൽ, ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു, അത് മെയ് 01 മുതൽ പ്രാബല്യത്തിൽ വന്നു. ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 72 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ് യുഎഇ. ഇന്ത്യയിലെ യുഎഇ എഫ്ഡിഐ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി വർദ്ധിച്ചു.  നിലവിൽ ഇത്  12 ബില്യൺ ഡോളറിലധികം ആണ്.

വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം ഉൾപ്പെടെയുള്ള ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, നൈപുണ്യങ്ങൾ, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ വരും വർഷങ്ങളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള മാർഗരേഖ തയാറാക്കിയ വിഷൻ സ്‌റ്റേറ്റ്‌മെന്റും വെർച്വൽ ഉച്ചകോടിയിൽ ഇരു നേതാക്കളും പുറത്തിറക്കിയിരുന്നു.  ഇന്ത്യയും യുഎഇയും തങ്ങളുടെ ഉറ്റവും സൗഹൃദപരവുമായ ബന്ധത്തിലും ,ചരിത്രപരമായ  ബന്ധത്തിലും, ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും  ഈ മേഖലകളിൽ അടുത്ത പങ്കാളിത്തം തുടരുന്നതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയും -യുഎഇയും തമ്മിൽ  ശക്തമായ ഊർജ്ജ പങ്കാളിത്തമുണ്ട്; അത് ഇപ്പോൾ പുനരുപയോഗ ഊർജ്ജത്തിൽ പുതിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

യുഎഇയിലെ 3.5 മില്യൺ ഇന്ത്യൻ സമൂഹത്തെ പ്രത്യേകിച്ച് കോവിഡ്-19 പകർച്ചവ്യാധിയുടെ കാലത്ത് വളരെയധികം ശ്രദ്ധിച്ചതിന് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.  ഇന്ത്യ സന്ദർശിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അദ്ദേഹം ക്ഷണിച്ചു.

--ND--
 



(Release ID: 1837750) Visitor Counter : 184