പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
വിദൂര പ്രദേശങ്ങളിലെയടക്കം എല്ലാ ഇന്ധന ചില്ലറ വില്പന ശാലകളെയും ഉൾപ്പെടുത്തി സാർവത്രിക സേവന ബാദ്ധ്യത, ഗവൺമെൻറ് വിപുലീകരിച്ചു
Posted On:
17 JUN 2022 2:03PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 17, 2022
ഇന്ധന ചില്ലറ വിൽപന രംഗത്തു സ്വകാര്യമേഖലയുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, 8.11.2019-ലെ ഉത്തരവിലൂടെ, ഗതാഗത ഇന്ധനത്തിന്റെ വിപണനത്തിന് അംഗീകാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് ഇളവ് വരുത്തിയിരുന്നു. അതോടൊപ്പം, ഈ സ്ഥാപനങ്ങൾ വഴി വിദൂര പ്രദേശങ്ങളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ (ROs) സ്ഥാപിക്കാനും ഗവണ്മെന്റ് ഉദ്ദേശിച്ചിരുന്നു.
അംഗീകൃത സ്ഥാപനങ്ങൾ, സാർവത്രിക സേവന ബാദ്ധ്യത (Universal Service Obligation-USO) വഴി വിദൂര പ്രദേശങ്ങളിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും തടസ്സമില്ലാത്തതുമായ ഇന്ധന വിതരണ സേവനങ്ങൾ നൽകുന്നു എന്ന് ഗവൺമെന്റ് ഉറപ്പ് വരുത്തുന്നു.
ഈ യുഎസ്‌ഒയിൽ ഉൾപ്പെടുന്നവ:
1) നിശ്ചിത ഗുണനിലവാരത്തിലും അളവിലുമുള്ള എം എസ്, എഛ് എസ് ഡി എന്നിവയുടെ വിതരണം നിർദിഷ്ട പ്രവർത്തന സമയത്തു ഉറപ്പാക്കുക
2) കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുള്ള മിനിമം സൗകര്യങ്ങൾ ലഭ്യമാക്കുക
3) കേന്ദ്ര ഗവൺമെന്റ് കാലാകാലങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള അളവിൽ എം എസ്, എഛ് എസ് ഡി എന്നിവയുടെ സംഭരണ ശേഷി നിലനിർത്തുക
4) വിവേചനരഹിതമായി ഏതൊരു വ്യക്തിക്കും ആവശ്യാനുസരണം ന്യായമായ സമയത്തിനുള്ളിൽ സേവനങ്ങൾ നൽകുക
5) ന്യായമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇന്ധനത്തിന്റെ ലഭ്യത ഉറപ്പാക്കുക.
വിദൂര പ്രദേശങ്ങളിലെ ആർഒ-കൾ ഉൾപ്പെടെ എല്ലാ ചില്ലറ വില്പന ശാലകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗവണ്മെന്റ് ഇപ്പോൾ യുഎസ്‌ഒpയുടെ പരിധി വിപുലീകരിച്ചു. ഇപ്പോൾ എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും യുഎസ്ഒ-യിലെ നിബന്ധനകൾ പാലിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.
RRTN
(Release ID: 1834825)
Visitor Counter : 151