റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

പരിസ്ഥിതി, ആവാസ വ്യവസ്ഥ, വികസനം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് ശ്രീ നിതിൻ ഗഡ്കരി

Posted On: 16 JUN 2022 12:41PM by PIB Thiruvananthpuram
പരിസ്ഥിതി, ആവാസ വ്യവസ്ഥ, വികസനം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തണമെന്ന്  കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. 2070-ഓടെ കാർബൺ ന്യൂട്രാലിറ്റിക്കുള്ള കർമ്മ പദ്ധതി - 'വ്യാവസായിക ഡീകാർബണൈസേഷൻ ഉച്ചകോടി 2022' (IDS-2022) അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൈദ്യുതി ക്ഷാമം മറികടക്കാൻ, ബദൽ ഇന്ധനങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു, ഈ വിഷയങ്ങളിൽ സാമാന്യ വിരുദ്ധമായ ഏകപക്ഷീയമായ സമീപനം രാജ്യത്തിന് ഗുണകരമല്ലെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.


സമീപ ഭാവിയിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമ്പോൾ തന്നെ, പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ശ്രീ ഗഡ്കരി പറഞ്ഞു. നമ്മുടെ മുൻഗണന ഹരിത ഹൈഡ്രജനാണെന്നും ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജൈവ പിണ്ഡത്തിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാമെന്നും അതിൽ നിന്നും ബയോ എത്തനോൾ,  ബയോ-എൽഎൻജി, ബയോ-സിഎൻജി എന്നിവ നിർമ്മിക്കാമെന്നും അദ്ദേഹം പറഞ്ഞു. മെഥനോൾ, എത്തനോൾ എന്നിവയുടെ ഉപയോഗം മൂലം മലിനീകരണം കുറയും. 

കേന്ദ്രീകൃതമായ ഒരു കർമ്മ പദ്ധതി രൂപപ്പെടുത്തുകയും വേണ്ടത്ര ഗവേഷണം നടത്തുകയും വേണം. അത് വഴി നമ്മുടെ ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

 ലിങ്കിൽ ക്ലിക്ക് ചെയ്ത് പൂർണ്ണ വിവരങ്ങൾ കാണുക: https://youtu.be/eafdGjPAV7o
 
--RRTN--


(Release ID: 1834494) Visitor Counter : 187