പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പിന്റെ, നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള കോമൺ സിംഗിൾ പെൻഷൻ പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര മന്ത്രി ഡോ ജിതേന്ദ്ര സിംഗ്
Posted On:
15 JUN 2022 4:21PM by PIB Thiruvananthpuram
പെൻഷൻകാർക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി നിർമ്മിത ബുദ്ധി (AI) പ്രയോജനപ്പെടുത്തിയുള്ള കോമൺ സിംഗിൾ പെൻഷൻ പോർട്ടൽ, പെൻഷൻ-പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇത് അപേക്ഷകളുടെ തടസ്സരഹിത പരിഗണന, നിരീക്ഷണം, പെൻഷൻ വിതരണം എന്നിവയ്ക്ക് സഹായകമാകും.
പെൻഷൻ വിതരണത്തിനും നിരീക്ഷണത്തിനുമുള്ള പോർട്ടലായ ഭവിഷ്യയുടെ ഗുണഭോക്താക്കളുമായി സംവദിച്ച ഡോ ജിതേന്ദ്ര സിംഗ്, AI പിന്തുണയുള്ള പോർട്ടൽ പെൻഷൻകാർക്കും പെൻഷൻ പറ്റുന്ന
മുതിർന്ന പൗരന്മാർക്കും ഓട്ടോമാറ്റിക് അലേർട്ടുകൾ നൽകുമെന്ന് പറഞ്ഞു. രാജ്യത്തുടനീളമുള്ള പെൻഷൻകാരുമായും അവരുടെ സംഘടനകളുമായി പോർട്ടൽ വഴി നിരന്തരം സമ്പർക്കം പുലർത്തുക മാത്രമല്ല, അവരുടെ പ്രതികരണങ്ങളും നിർദ്ദേശങ്ങളും പരാതികളും ഉടനടി പരിഹരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ പ്രോസസ്സിംഗിന്റെയും വിതരണത്തിന്റെയും ആദ്യാവസാന ഡിജിറ്റൈസേഷൻ ഭവിഷ്യ ഉറപ്പാക്കിയതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കൃത്യമായ ഇടവേളകളിൽ, വിരമിക്കുന്നതിന് മുന്നോടിയായുള്ള വർക്ക്ഷോപ്പുകൾ നടത്താനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ദേശീയ ഇ-ഗവേണൻസ് സർവീസ് ഡെലിവറി അസസ്‌മെന്റ് 2021 പ്രകാരം കേന്ദ്ര സർക്കാർ അടുത്തിടെ പുറത്തിറക്കിയ ഇ-ഗവേണൻസ് സർവീസ് ഡെലിവറി പോർട്ടൽ റാങ്കിങ്ങിൽ ഭവിഷ്യ മൂന്നാം റാങ്ക് നേടിയതിന് പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പിനെ ഡോ ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.
01.01.2017 മുതൽ എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകൾക്കും 'ഭവിഷ്യ' പ്ലാറ്റ്ഫോം നിർബന്ധമാക്കിയിട്ടുണ്ടെന്നും 815 അനുബന്ധ ഓഫീസുകൾ ഉൾപ്പെടെ 97 മന്ത്രാലയങ്ങളുടെ/ വകുപ്പുകളുടെ പ്രധാന സെക്രട്ടേറിയറ്റിലും 7,852 DDOs കളിലും ഈ സംവിധാനം നിലവിൽ വിജയകരമായി നടപ്പിലാക്കി വരികയാണെന്നും ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതുവരെ, 1,62,000-ലധികം കേസുകൾ പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും, 96,000-ലധികം e-PPOs ഉൾപ്പെടെയുള്ള PPOs ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘ഭവിഷ്യ’ സംവിധാനം ഇപ്പോൾ മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
RRTN
****
(Release ID: 1834448)
Visitor Counter : 151