ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സിഎപിഎഫി-ലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി ‘അഗ്നിവീരന്‍മാർക്ക്' മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു

प्रविष्टि तिथि: 15 JUN 2022 2:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'അഗ്നിപഥ് പദ്ധതി' പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ പദ്ധതി പ്രകാരം നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്ക് സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് തീരുമാനിച്ചു.
 

'അഗ്നിപഥ് യോജന' പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു. ഇന്നത്തെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി ആസൂത്രണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
 
 

********

RRTN

(रिलीज़ आईडी: 1834222) आगंतुक पटल : 201
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Manipuri , Punjabi , Gujarati , Tamil , Telugu