രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിയറ്റ്‌നാമിലെ പരിശീലന സ്ഥാപനങ്ങൾ സന്ദർശിച്ചു

Posted On: 10 JUN 2022 11:24AM by PIB Thiruvananthpuram
ന്യൂ ഡൽഹിജൂൺ 10, 2022  
 
പ്രതിരോധ  ശ്രീ രാജ്‌നാഥ്സിംഗ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിലേക്ക് നടത്തിയ  മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ അവസാന ദിവസമായ ജൂൺ 10-ന് വിയറ്റ്‌നാമിലെ പരിശീലന സ്ഥാപനങ്ങൾ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനായി വിയറ്റ്‌നാമിൽ എത്തിയ ശ്രീ രാജ്‌നാഥ് സിംഗ്, നാ ട്രാംഗിലെ എയർഫോഴ്‌സ് ഓഫീസേഴ്‌സ് ട്രെയിനിംഗ് സ്‌കൂൾ ഇന്ന് രാവിലെ സന്ദർശിച്ചു. സ്‌കൂളിൽ ഭാഷ &ഐടി ലബോറട്ടറി സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് അദ്ദേഹം ഒരു ദശലക്ഷം  ഡോളർ ഉപഹാരം നൽകി.  പരിശീലനകേന്ദ്രത്തിൽ ഓഫീസർമാരെ അഭിസംബോധന ചെയ്യവെ, വിയറ്റ്‌നാമിലെ എയർ ഡിഫൻസ്, എയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ഭാഷയും ഐടി കഴിവുകളും വർധിപ്പിക്കുന്നതിന് ഈ  ലബോറട്ടറി ഗണ്യമായി സംഭാവന ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .
 
പിന്നീട്, ശ്രീ രാജ്‌നാഥ് സിംഗ് ഇന്ത്യാ ഗവൺമെന്റിന്റെ 5 ദശലക്ഷം ഡോളർ ധനസഹായം ഉപയോഗിച്ച് ആർമി സോഫ്റ്റ്‌വെയർ പാർക്ക് സ്ഥാപിക്കുന്ന നാ ട്രാങ്ങിലെ ടെലികമ്മ്യൂണിക്കേഷൻ സർവ്വകലാശാല സന്ദർശിച്ചു, 2016 സെപ്തംബറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിയറ്റ്നാം സന്ദർശന വേളയിലാണ് ധനസഹായം പ്രഖ്യാപിച്ചത്.
 
വിയറ്റ്‌നാം സന്ദർശന വേളയിൽ, അദ്ദേഹം  ദേശീയ പ്രതിരോധ മന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും വിയറ്റ്നാം പ്രസിഡന്റ് ഗുയെൻ ഷുവാൻ ഫുക്, പ്രധാനമന്ത്രി  ഫാം മിൻ ചിൻ എന്നിവരെ സന്ദർശിക്കുകയും ചെയ്തു.
 
2022 ജൂൺ 09-ന് ശ്രീ രാജ്‌നാഥ് സിംഗ്, ഹായ് ഫോങ്ങിലെ ഹോങ് ഹാ ഷിപ്പ്‌യാർഡ് സന്ദർശിച്ച വേളയിൽ 12 ഹൈ സ്പീഡ് ഗാർഡ് ബോട്ടുകൾ വിയറ്റ്നാമിന് കൈമാറി. വിയറ്റ്നാമിനുള്ള ഇന്ത്യൻ സർക്കാരിന്റെ 100 ദശലക്ഷം യുഎസ് ഡോളറിന്റെ പ്രതിരോധ വായ്പാ പദ്ധതി പ്രകാരമാണ് ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്.
 
 
 
 
 
 
 

 Later, Shri Rajnath Singh visited the Telecommunications University in Nha Trang, where an Army Software Park is being established with the $US 5 million grant from Government of India. The grant was announced during Prime Minister Shri Narendra Modi’s visit to Vietnam in September 2016.



(Release ID: 1832875) Visitor Counter : 113