പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ധന,  കമ്പനി കാര്യ മന്ത്രാലയങ്ങളടെ ഐകോണിക്  വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 06 JUN 2022 1:20PM by PIB Thiruvananthpuram

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീമതി നിര്‍മല സീതാരാമന്‍, ശ്രീ.റാവു ഇന്ദ്രജിത് സിംങ്, പങ്കജ് ചൗധരി ജി, ശ്രീ.ഭഗവത് കൃഷ്ണ റാവു കരാട് ജി, മറ്റ് വിശിഷ്ഠ വ്യക്തികളെ, മഹതികളെ  മഹാന്മാരെ, 

കൃത്യ സമയത്ത് കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിൽ  പാരമ്പര്യം സൃഷ്ടിച്ചുകൊണ്ട് കുറെ വര്‍ഷങ്ങളായി ധന മന്ത്രാലയവും കമ്പനി കാര്യ മന്ത്രാലയവുംവളരെ മുന്നില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എല്ലാവരും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. കഴിഞ്ഞ 75 വര്‍ഷമായി സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും രാജ്യത്തിന്റെ  സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനും മറ്റ്  എന്തിനുമാകട്ടെ എന്റെ സഹപ്രവര്‍ത്തകര്‍ വലിയ സംഭാവകളാണ് നല്‍കിയിട്ടുള്ളത്. 

അത്തരം  സഹപ്രവര്‍ത്തകരുടെ കഴിഞ്ഞ കാലത്തെ സമാന പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതിനുള്ള ഒരവസരമാണ്  ഈ ഐക്കോണിക് വാരം. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലത്ത് കഴിഞ്ഞ കാലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ ഭാവി പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുവാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ല നടപടിയാവും അത്. ഇന്ന് ഇവിടെ രൂപയുടെ മഹത്തായ യാത്ര ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ യാത്രയ്‌കൊപ്പം ഒരു ഡിജിറ്റല്‍ പ്രദര്‍ശനവും ആരംഭിച്ചിട്ടുണ്ട്. അമൃത മഹോത്സവത്തിനു സമര്‍പ്പിച്ചിട്ടുള്ള പുതിയ നാണയങ്ങളും പുറത്തിറക്കിയിരിക്കുന്നു.

ഈ പുതിയ നാണയങ്ങള്‍ അമൃത കാല ലക്ഷ്യങ്ങളെ കുറിച്ച് രാജ്യത്തെ ജനങ്ങളെ സ്ഥിരമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഒപ്പം രാജ്യത്തിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കുന്നതിന് അവരെ പ്രചോദിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ വകുപ്പ് അടുത്ത ഒരാഴ്ച്ച കാലം  വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പോവകുകയാണ്.  ഈ ധാര്‍മിക പ്രവര്‍ത്തനത്തിന് എല്ലാ വകുപ്പുകള്‍ക്കും യൂണിറ്റുകള്‍ക്കും  ഞാന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യത്തിന്റെ ഈ അമൃത മഹോത്സവം 75-ാമാണ്ടിന്റെ കേവലം ആഘോഷം മാത്രമല്ല, മറിച്ച് സ്വതന്ത്ര്യ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സുദീര്‍ഘമായ സമരത്തില്‍  പങ്കെടുത്ത്, ഈ പോരാട്ടത്തിന് വ്യത്യസ്തമായ മാനം നല്‍കി, ഊര്‍ജ്ജം വര്‍ധിപ്പിച്ച് ഒടുവില്‍ സ്വന്തം  ജീവന്‍ സമര്‍പ്പിച്ച ധീരരുടെ സ്വപ്‌നങ്ങളില്‍ പുതിയ സാധ്യതകള്‍ ഉള്‍ചേര്‍ക്കുന്നതിനും നിറയ്ക്കുന്നതിനും ആഘോഷിക്കുന്നതിനുമാണ്.  പുതിയ തീരുമാനങ്ങളുമായി മുന്നേറാനുള്ള നിമിഷങ്ങളാണ് ഇത്.

ഒരു കൂട്ടര്‍  സത്യഗ്രഹത്തിന്റെ മാര്‍ഗം സ്വീകരിച്ചു, മറ്റു ചിലര്‍ സായുധ വിപ്ലവ മാര്‍ഗവും,  കുറെ ആളുകള്‍ വിശ്വാസത്തിന്റെയും ആദ്ധ്യാത്മികതയുടെയും പാതയിലൂടെ മുന്നേറി. വേറെ കുറെ പേര്‍ സ്വാതന്ത്ര്യ ജ്വാലയെ ബൗദ്ധികമായി  ആളിക്കത്തിക്കുന്നതിന് തൂലികയുടെ ശക്തി ഉപയോഗിച്ചു. കോടതി  വ്യവഹാരങ്ങളിലൂടെ ചിലര്‍ സ്വാതന്ത്ര്യ സമരത്തിന് വീര്യം പകരാന്‍ ശ്രമിച്ചു. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികെ ആഘോഷിക്കുമ്പോള്‍ തന്റെതായ തലത്തില്‍ രാജ്യത്തിന്റെ വികസനത്തിന് എന്തെങ്കിലും പ്രത്യേക സംഭാവന നല്‍കാന്‍ ഓരോ  പൗരന്മാര്‍ക്കും കടമയുണ്ട്. ഒരു രാഷ്ട്രം എന്ന നിലയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്ത്യ  വ്യത്യസ്ത തലങ്ങളില്‍ സ്ഥിരമായി പുതിയ ചുവടുകള്‍ വയ്ക്കുകയും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയുമാണ്. ഇക്കാലമത്രയും രാജ്യത്തിന്റെ വികസനത്തിനും  പാവപ്പെട്ടവരിലും പാവപ്പെട്ടവരായ പൗരന്മാരെ ശാക്തീകരിക്കുന്നതിനും   പൊതു ജനങ്ങളില്‍ നിന്നു വലിയ പ്രോത്സാഹനമാണ് ലഭിച്ചിട്ടുള്ളത്.  സ്വഛ് ഭാരത് അഭിയാന്‍ പാവങ്ങള്‍ക്ക് മാന്യതയുള്ള ജീവിതം  നല്‍കി.  വൈദ്യുതി, ഗ്യാസ്, വെള്ളം, സൗജന്യ വൈദ്യസഹായം തുടങ്ങി എല്ലാമുള്ള വീട്, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല,പാവങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തി, നമ്മുടെ പൗരന്മാരില്‍ ആത്മ വിശ്വാസത്തിന്റെ പുത്തന്‍ ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്തു. 

കൊറോണ കാലത്ത് നല്‍കിയ സൗജന്യ റേഷന്‍ പദ്ധതി 80 കോടിയിലധികം വരുന്ന നമ്മുടെ സഹ പൗരന്മാരെ വിശപ്പിന്റെ ഭീതിയില്‍ നിന്നു രക്ഷിച്ചു. രാജ്യത്തെ അനൗപചാരിക സംവിധാനത്തില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്ന, രാജ്യത്തിന്റെ വികസനത്തില്‍ നിന്നും ഒഴിവാക്കിയിരുന്ന  ജനസംഖയുടെ പകുതുയോളം  വരുന്ന ആളുകളെ   ദൗത്യ മാതൃകയില്‍ നാം ഉള്‍ച്ചേര്‍ത്തു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ  ഇത്ര മഹത്തായ പ്രവര്‍ത്തനം ഇത്ര ചെറിയ കാലയളവു കൊണ്ട് ലോകത്ത് ഒരിടത്തും ഇന്നോളം നടന്നിട്ടില്ല. എല്ലാറ്റിനും ഉപരി രാജ്യത്തെ ജനങ്ങളില്‍  അവരുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള പുതിയ ധൈര്യം നമുക്കു കാണാന്‍  സാധിക്കുന്നു.

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞുണ്ടായ ഈ വലിയ മാറ്റത്തിന്റെ മര്‍മ്മ സ്ഥാനത്ത് ജന കേന്ദ്രീകൃത ഭരണവും സദ് ഭരണവുമാണ്. ഈ കാലഘട്ടത്തില്‍ തന്നെയാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച നയങ്ങളും തീരുമാനങ്ങളും ഗവണ്‍മെന്റ് കേന്ദ്രീകൃതമായത്. ഏതു പദ്ധിയുടെയും പ്രയോജനം നേടുന്നതിന് ഗവണ്‍മെന്റിലെത്തിചേരാനുള്ള ഉത്തരവാദിത്വം ജനങ്ങളുടേതായിരുന്നു.അത്തരമൊരു  സംവിധാനത്തില്‍ ഗവണ്‍മെന്റിന്റെയും ഭരണ നിര്‍വഹണത്തിന്റെയും ഉത്തരവാദിത്വം കുറയുന്നു. മുമ്പ് പാവപ്പെട്ട വിദ്യാര്‍തഥി പഠനത്തിനുള്ള സാമ്പത്തിക സഹായത്തിനായി കുടുംബത്തിന്റെ,ബന്ധുക്കളുടെ അല്ലെങ്കില്‍ അഭ്യുദയ കാംക്ഷികളുടെ  സഹായം തേടാന്‍ നിര്‍ബന്ധിതനായിരുന്നു. കാരണം ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്നുള്ള സഹായം ലഭിക്കുന്നതിന് അതി കഠിനവും ദുഷ്‌കരവുമായ പല കടമ്പകളും കടന്നു കൂടണമായിരുന്നു.

അതുപോലെ തന്നെ ഒരു സംരംഭകനോ വ്യവസായിയോ വായ്പ ലഭിക്കുന്നതിന് വിവിധ വകുപ്പുകളിലൂടെ ചുറ്റിത്തിരിഞ്ഞ് നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമായിരുന്നു. അപൂര്‍ണമായ വിവരങ്ങള്‍ കാരണം മന്ത്രാലയത്തിന്റെ വെബ് സൈറ്റു പോലും അയാള്‍ക്കു ലഭ്യമായിരുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ അത് വിദ്യാര്‍ഥിയായാലും വ്യവസായി ആയാലും അയാള്‍ മുന്നോട്ടുള്ള പടികള്‍ വയ്ക്കാതെ തന്നെ ആ സ്വപ്‌നം വഴിക്ക് വച്ച് ഉപേക്ഷിക്കും. 

കഴിഞ്ഞ കാലങ്ങളില്‍ രാജ്യം ഇത്തരം ഗവണ്‍മെന്റ് കേന്ദ്രീകൃത ഭരണത്തിന്റെ കഷ്ടപ്പാടുകള്‍ സഹാക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ ജന കേന്ദ്രീകൃത ഭരണത്തിന്റെ സമീപനവുമായിട്ടാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. ജനങ്ങളെ സേവിക്കുന്നതിനായി ജനങ്ങളാണ് ഞങ്ങളെ ഇവിടെയ്ക്ക് അയച്ചിരിക്കുന്നത്.  അതിനാല്‍ ജനങ്ങളില്‍,  അര്‍ഹതയുള്ള ഓരോ വ്യക്തിയിലും എത്തുക, പൂര്‍ണമായ ആനുകൂല്യങ്ങള്‍ അയാള്‍ക്കു ലഭിക്കുന്നു എന്ന് ഉറപ്പാക്കുക ഞങ്ങളുടെ പ്രഥമ പരിഗണനയും ഉത്തരവാദിത്വവും ആകുന്നു.

വിവിധ മന്ത്രാലയങ്ങളുടെ വിവിധ വോബ് സൈറ്റുകളിലൂടെ പോകുന്നതിനു പകരം പ്രശ്‌നപരിഹാരത്തിന് ഇന്ത്യ ഗവണ്‍മെന്റിന്റെ ഒറ്റ പോര്‍ട്ടലില്‍ എത്തുകയാണ് ഒരാള്‍ക്ക് നല്ലത്.   ഇന്ന് ജന്‍ സമൃദ്ധ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത് ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. ഇന്ന് ഇന്ത്യ ഗവണ്‍മെന്റിന്റെ വായാപാനുബന്ഝ പദ്ധതികള്‍ ചെറിയ ചെറിയ സൈറ്റുകളില്‍ കണ്ടു എന്നുവരില്ല. മറിച്ച് ഒറ്റ സൈറ്റില്‍ മാത്രം.

വിദ്യാര്‍ത്ഥികളുടെയും സംരംഭകരുടെയും , വ്യാപാരികളുടെയും, വ്യവസായികളുടെയും കൃഷിക്കാരുടെയും ജീവിതങ്ങളെ ജന സമൃദ്ധ് പോര്‍ട്ടല്‍ സുഗമമാക്കുകയും അവരുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു.   വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനകരമായ ഗവണ്‍മെന്റ് പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാണ്. അതുപോലെ തന്നെ നമ്മുടെ യുവാക്കള്‍ക്ക് മുദ്ര വായ്പ്പയോ സ്റ്റാര്‍ട്ടപ്പ് വായ്പയോ ഏതു വേണമെങ്കിലും ഇന്ന് ലഭ്യമാണ്.  രാജ്യത്തെ യുവാക്കള്‍ക്കും ഇടത്തരക്കാര്‍ക്കും  ജന സമൃദ്ധിന്റെ  രൂപത്തില്‍ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു വേദി ലഭിച്ചിരിക്കുന്നു. 

വളരെ ലളിതവും ലഘുവുമായ നടപടിക്രമങ്ങളിലൂടെ ലഭിക്കുന്ന വായ്പകള്‍ സ്വീകരിക്കുവാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരികയാണ്. വര്‍ധിച്ചു വരുന്ന സ്വയം തൊഴിലുകളിലും എല്ലാ ഗുണഭോക്താക്കളിലും ഗവണ്‍മെന്റ് പദ്ധതികള്‍ എത്തിക്കുന്നതിലും  വളരെ സുപ്രധാന പങ്കാണ് ഈ പോര്‍ട്ടല്‍ ഇനി വഹിക്കുവാന്‍ പോകുന്നത്.  ഞാന്‍ ജന സമൃദ്ധിന്റെ പേരില്‍ രാജ്യത്തെ യുവാക്കളെ പ്രതയേകമായി അഭിനന്ദിക്കുന്നു.
ഇന്ന് ബാങ്കിംങ് മേഖലയുടെ വന്‍ ചിറകുകളും ഈ പരിപാടിയില്‍ സന്നിഹിതമായിട്ടുണ്ട്. ഈ പരിപാടിയിലെ പങ്കാളിത്തം വര്‍ധിപ്പിച്ച്  യുവാക്കള്‍ക്ക് പരമാവധി വായ്പകള്‍ നല്‍കി ജന സമൃദ്ധ് പോര്‍ട്ടലിനെ വന്‍ വിജയമാക്കണം എന്ന് ഞാന്‍ എല്ലാ ബാങ്ക് ഉദ്യോഗസ്ഥരേയും ഉദ്‌ബോധിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

ഏതു പരിഷ്‌കാരത്തിന്റെയും  ലക്ഷ്യം വ്യക്തമാണെങ്കില്‍ അതിന്റെ നടത്തിപ്പില്‍ ഗൗരവ സ്വഭാവം കാണും. അതില്‍ നിന്നു നല്ല ഫലങ്ങളും ലഭിക്കും. കഴിഞ്ഞ എട്ടു വര്‍ഷമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളില്‍ ഏറ്റവും വലിയ മുന്‍ഗണന നല്കപ്പെട്ടത്  ഈ പോര്‍ട്ടലിനെ എടുത്ത് കാണിക്കുന്നതിനായി രാജ്യത്തെ യുവാക്കള്‍ക്കായിരുന്നു.
നമ്മുടെ യുവാക്കള്‍ക്ക്  അവരുടെ സ്വന്തം കമ്പനി തുറക്കാനും അവരുടെ സംരംഭങ്ങള്‍ ആരംഭിക്കാനും അവ സുഗമമായി നടത്താനുമായി ഈ പോര്‍ട്ടലിന് വലിയ പ്രാധാന്യമായിരുന്നു നല്‍കപ്പെട്ടത്. അതിനാല്‍ 30000 അനുമതികള്‍ ഒഴിവാക്കി, 1500 നിയമങ്ങള്‍ റദ്ദാക്കി, നിരവധി  കമ്പനി വ്യവസ്ഥകളെ  സംബന്ധിച്ച വിലക്കുകള്‍ നിയമപരമായി ഒഴിവാക്കി  ഇന്ത്യയിലെ കമ്പനികള്‍ വളരുക മാത്രമല്ല ഉന്നത നേട്ടങ്ങള്‍ കൈവരിക്കുക കൂടി ചെയ്യും എന്ന് ഞങ്ങള്‍ ഉറപ്പാക്കി.

സുഹൃത്തുക്കളെ,

ഈ പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ലളിതവത്ക്കരണത്തില്‍  ഊന്നല്‍ നല്‍കി.  നിരവധി  സംസ്ഥാന കേന്ദ്ര നികുതികളുടെ വെബ് ജിഎസ്ടി പുനസ്ഥാപിച്ചു.ഇതിന്റെ സദ് ഫലങ്ങള്‍  രാജ്യം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ജിഎസ്ടി ഇനത്തില്‍ എല്ലാ മാസവും ഒരു ലക്ഷം കോടിയിലധികം രൂപയാണ് ലഭിക്കുന്നത്.   ഇപിഎഫ്ഒ  രജിസ്‌ട്രേഷനുകള്‍ കുത്തനെ ഉയരുന്നത് നാം കാണുന്നു.

ഇന്ന് ജി എം പോര്‍ട്ടിലില്‍ കൂടി ഏതു സംരംഭകനും അയാളുടെ ഉത്പന്നങ്ങള്‍ ഗവണ്‍മെന്റിനു വില്‍ക്കാന്‍ സാധിക്കും. ഇവിടെയും വിറ്റുവരവ് 1 ലക്ഷം കോടിയിലധികം രൂപ  വരവുണ്ട്. രാജ്യത്തെ നിക്ഷേപം സംബന്ധിച്ച എല്ലാ സാധ്യതകളും ഇന്‍വെസ്റ്റ് ഇന്ത്യ പോര്‍ട്ടലില്‍ ഉണ്ട്. ഇപ്പോള്‍ ഏക ജാലക പോര്‍ട്ടല്‍ കൂടി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.  രാജ്യത്ത് ഇിയും സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി തുറക്കാന്‍ ജന്‍ സമൃദ്ധ് പോര്‍ട്ടല്‍ യുവാക്കളെ സഹായിക്കാന്‍ പോവുകയാണ്. നവീകരണത്തിന്റെ. ലളിതവത്ക്കരണത്തിന്റെ, സൗകര്യങ്ങളുടെ, ശക്തിയുമായി  നാം മുന്നോട്ടു പോവും. രാജ്യത്ത് എല്ലാവര്‍ക്കും ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുക  അവര്‍ക്കു വേണ്ടി പുതിയ പരിശ്രമങ്ങള്‍ നടത്തുക, പുതിയ തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക ഇതൊക്കെ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

സുഹൃത്തുക്കളെ,

കഴിഞ്ഞ എട്ടു വര്‍ഷമായി ഞങ്ങള്‍  ഒരു കാര്യം കാണിച്ചു തന്നിട്ടുണ്ട്. അതായത് ഇന്ത്യ ഒന്നു തീരുമാനിച്ചാല്‍ അതു പിന്നീട് ലോകത്തിന് പ്രതീക്ഷ പകരുന്നതാകും.  വലിയ പ്രതീക്ഷയോടെയാണ് ഇന്ന് ലോകം ഇന്ത്യയെ  കാണുന്നത്. വെറും  ഉപഭോക്തൃ വിപണിയായിട്ടല്ല. മറിച്ച് പുതിയ വളര്‍ച്ചാ സാഹചര്യമായിട്ടാണ്. ഇന്ത്യ അതിന്റെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കുന്നു എന്ന് ലോകം വിശ്വസിക്കുന്നു. ഇതു സാധ്യമായത് കഴിഞ്ഞ എട്ടു വര്‍ഷമായി സാധാരണക്കാരായ ഇന്ത്യന്‍ ജനതയുടെ  അറിവില്‍ നമുക്ക്  പൂര്‍ണ വിശ്വാസമുണ്ട് എന്നതിനാലാണ്. ഈ വളര്‍ച്ചയിലെ ബുദ്ധിയുള്ള പങ്കാളികളായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ജനങ്ങളില്‍ ഞങ്ങള്‍ക്ക്  പൂര്‍ണ വിശ്വാസമാണ്. ഞങ്ങള്‍ ഏതു പുതിയ സാങ്കേതിക വിദ്യ കൊണ്ടു വന്നാലും ഈ രാജ്യത്തെ ജനം അത് അംഗീകരിക്കുന്നു. ഇന്ന് മികച്ച ഡിജിറ്റല്‍ ഇടപാടുകള്‍ (യുപിടി)നടക്കുന്ന ലോകത്തിലെ  മുഖ്യ രാജ്യമാണ് ഇന്ത്യ.  വഴിയോര വ്യാപാരികള്‍  പോലും ഇന്ന് പത്തും ഇരുപതും ലക്ഷങ്ങളുടെ ഡിജിറ്റല്‍ പണമിടപാട് നടത്തുന്നു. ഇന്ത്യയിലെ യുവാക്കളുടെ സംരംഭകത്വതതിലും പരിഷ്‌കാരത്തിനുള്ള ദാഹത്തിലും ഞങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്. രാജ്യത്ത് 70,000 സ്റ്റാര്‍ട്ട് അപ്പുകളാണ് ഇന്നുള്ളത്. ദിവസവും ഡസന്‍ കണക്കിനു കമ്പനികള്‍ ഉയര്‍ന്നു വരുന്നുമുണ്ട്. 

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ ഇന്നത്തെ നേട്ടങ്ങള്‍ക്കു കാരണം ആത്മ പ്രചോദനവും എല്ലാവരുടെയും പ്രയത്‌നവുമാണ്. ആത്മ നിര്‍ഭര്‍ ഭാരത് പോലുള്ള പ്രചാരണ പരിപാടികളോട് രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചു. തത്ഫലമായി ധന, കമ്പനി കാര്യ മന്ത്രാലയങ്ങളുടെ പങ്കും വര്‍ധിച്ചു. ഇപ്പോള്‍ നാം പദ്ധതികളുടെ നിറവിലേയ്ക്ക് അതിവേഗത്തില്‍ അടുക്കുകയാണ്.സാമ്പത്തിക ഉള്‍ച്ചേരലിനായി നാം വേദി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഉപയോഗത്തെ കുറിച്ചും നാം ജനങ്ങളെ ബോധവത്ക്കരിച്ചു. ഇന്ത്യ തയാറാക്കിയിരിക്കുന്ന സാമ്പത്തിക പരിഹാരം മറ്റു രാജ്യങ്ങള്‍ക്കും പരിഹാരമാകും.

--ND-- 


(Release ID: 1831862) Visitor Counter : 183