പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ് തുടക്കം മുതലേ  ഞങ്ങളുടെ മുൻ‌ഗണന: പ്രധാനമന്ത്രി

Posted On: 01 JUN 2022 6:51PM by PIB Thiruvananthpuram

സ്ത്രീ ശാക്തീകരണത്തിൽ കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ്  സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ ഫലമായി നമ്മുടെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതം സുഗമമായെന്നും രാജ്യത്തിന്റെ പുരോഗതിയിൽ അവർ വളരെയധികം സംഭാവനകൾ നൽകുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"കഴിഞ്ഞ 8 വർഷമായി സ്ത്രീ ശക്തിയുടെ ശാക്തീകരണത്തിൽ ഗവണ്മെന്റ്  സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നു.    തുടക്കം മുതൽ തന്നെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് മുൻഗണന നൽകി. അതിന്റെ ഫലമായി നമ്മുടെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ജീവിതം എളുപ്പമായി. രാജ്യത്തിന്റെ ഉന്നമനത്തിൽ അവർ വലിയ സംഭാവനകൾ നൽകുന്നുണ്ട്.

 

--ND--

 

बीते 8 वर्षों में नारी शक्ति के सशक्तिकरण में सरकार ने कोई कोर-कसर नहीं छोड़ी है। महिलाओं के नेतृत्व में विकास को शुरू से ही प्राथमिकता दी गई है। इसी का परिणाम है कि हमारी करोड़ों माताओं, बहनों और बेटियों का जीवन आसान हुआ है और वे देश के उत्थान में बढ़-चढ़कर योगदान दे रही हैं। pic.twitter.com/zFc1wEAH3v

— Narendra Modi (@narendramodi) June 1, 2022


(Release ID: 1830263) Visitor Counter : 103