ഊര്‍ജ്ജ മന്ത്രാലയം

കൽക്കരി സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് ശ്രീ ആർ.കെ.സിംഗ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി

Posted On: 18 MAY 2022 2:29PM by PIB Thiruvananthpuram

മൺസൂൺ കാലം മുന്നിൽക്കണ്ട് ഊർജ്ജ ആവശ്യത്തിനുള്ള കൽക്കരി ഇറക്കുമതി ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളിലെ GENCOS നോട് (General Commodities Warehouse and Distribution Company) നിർദ്ദേശിക്കണമെന്ന് കേന്ദ്ര ഊർജ, നവ , പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ ആർ.കെ.സിംഗ്  ആവശ്യപ്പെട്ടു.

കൽക്കരി ആവശ്യത്തിന്റെ 10% ഇറക്കുമതി ചെയ്യാൻ വൈദ്യുതി മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങളിലെ GENCOS നോട് നിർദ്ദേശിച്ചിരുന്നു. 31.5.2022-നകം ഓർഡർ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50% 30.6.2022-നും 40% 31.8.2022-നും ബാക്കി 10% 31.10.2022-നും  ഉറപ്പാക്കും.

കൽക്കരി സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന GENCOS കൾക്ക് RCR (Road-cum-Rail) മോഡിൽ ലഭ്യമാകുന്ന മുഴുവൻ കൽക്കരിയും വേഗത്തിൽ കൊണ്ടുപോകാൻ ശ്രീ സിംഗ് ആവശ്യപ്പെട്ടു.  സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിൽ  പരാജയപ്പെടുകയാണെങ്കിൽ, കുറവ് നികത്താൻ അധിക ആഭ്യന്തര കൽക്കരി നൽകാൻ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. RCR വിഹിതം എടുത്തില്ലെങ്കിൽ അത് മറ്റ് ആവശ്യക്കാരായ സംസ്ഥാന GENCOS കൾക്ക് അനുവദിക്കുമെന്നും നിലവിലെ സ്ഥിതി തുടർന്നാൽ സംസ്ഥാനങ്ങളിലെ കൽക്കരി ക്ഷാമം മൺസൂൺ കാലത്ത്  വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതിയുടെ ആവശ്യവും ഉപഭോഗവും വർധിച്ചതിനാൽ, കൽക്കരി അധിഷ്ഠിത വൈദ്യുത ഉൽപാദനത്തിന്റെ പങ്ക്  ഏറിയതായും വൈദ്യുത നിലയങ്ങളുടെ മൊത്തം കൽക്കരി ഉപഭോഗം വർദ്ധിച്ചതായും ശ്രീ സിംഗ് എടുത്തുപറഞ്ഞു. കൽക്കരിയുടെ ആഭ്യന്തര സംസ്ക്കരണം മൊത്തം ആവശ്യത്തിന്റെ 88% മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ഊർജ്ജ പ്ലാന്റുകളിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ കൽക്കരി സ്റ്റോക്ക് ഉറപ്പാക്കുന്നതിന്, സംസ്ഥാന GENCOS കളുടെയും IPP-കളുടെയും ഉടമസ്ഥതയിലുള്ള താപവൈദ്യുത നിലയങ്ങൾ മതിയായ കൽക്കരി സ്റ്റോക്ക് നിലനിർത്താൻ എല്ലാ സ്രോതസ്സുകളും വിനിയോഗിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.



(Release ID: 1826409) Visitor Counter : 129