റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനായി ബന്ധപ്പെട്ടവരെ ബോധവൽക്കരിക്കുന്നതിന് ഊന്നൽ നൽകി ശ്രീ നിതിൻ ഗഡ്കരി

प्रविष्टि तिथि: 10 MAY 2022 1:11PM by PIB Thiruvananthpuram


ന്യൂ ഡൽഹി: മെയ് 10, 2022

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനായി ബന്ധപ്പെട്ടവരെ ബോധവത്കരിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ഊന്നിപ്പറഞ്ഞു. സേവ് ലൈഫ് ഫൗണ്ടേഷന്റെ (എസ്എൽഎഫ്) സഹകരണത്തോടെ എൻഎച്ച്എഐ/കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിങ്കളാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ റോഡ് സുരക്ഷ വളരെ ഗുരുതരമായ പ്രശ്നമാണെന്നും റോഡപകടങ്ങളോട് സഹിഷ്ണുത കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 2024 ഓടെ 50% റോഡപകട മരണങ്ങൾ കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സേവ് ലൈഫ് ഫൗണ്ടേഷൻ മുന്നോട്ടുവെച്ച വിവിധ ആശയങ്ങളും പരിഹാരങ്ങളും എത്രയും വേഗം പരിഗണിക്കാനും നടപ്പിലാക്കാനും ശ്രീ ഗഡ്കരി മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബ്ലാക്ക് സ്പോട്ടുകളിൽ ഉടൻ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. നടപടിയെടുക്കുമ്പോൾ മൂന്ന് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു - ഉടനടി എടുക്കേണ്ട നടപടികൾ, മധ്യകാല പ്രവർത്തനം, ദീർഘകാല പ്രവർത്തനം.

 
RRTN/SKY

(रिलीज़ आईडी: 1824181) आगंतुक पटल : 191
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil