പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ഏഴാമത് അഖിലേന്ത്യാ പെൻഷൻ അദാലത്തിനെ കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിസംബോധന ചെയ്തു; രാജ്യത്തുടനീളം 225 സ്ഥലങ്ങളിൽ നിന്നുള്ള പെൻഷൻകാർ, പെൻഷൻ കേസുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി
Posted On:
05 MAY 2022 4:00PM by PIB Thiruvananthpuram
വ്യവസ്ഥയിൽ ഇളവ് നൽകി വിവാഹമോചിതരായ പെൺമക്കൾക്കും ദിവ്യാംഗർക്കും കുടുംബ പെൻഷൻ അനുവദിക്കുക, പ്രായമായ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ സമർപ്പിക്കുന്നതിന് മൊബൈൽ ആപ്പ് വഴി മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ, ഇലക്ട്രോണിക് പെൻഷൻ പേ ഓർഡർ, പെൻഷൻ പ്രക്രിയ സുഗമമാക്കുന്നതിന് തപാൽ വകുപ്പിന്റെ സഹായം ഉറപ്പാക്കുക തുടങ്ങി ഒട്ടേറെ പരിഷ്‌കാരങ്ങൾ പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര പേഴ്‌സണൽ, പൊതു പരാതി, പെൻഷൻ കാര്യ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
ന്യൂ ഡൽഹിയിൽ നടന്ന ഏഴാമത് അഖിലേന്ത്യാ പെൻഷൻ അദാലത്തിനെ അഭിസംബോധന ചെയ്ത ഡോ. ജിതേന്ദ്ര സിംഗ്, എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും, വകുപ്പുകളിൽ നിന്നും, ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ പെൻഷൻകാർക്ക് സഹായകമാം വിധം സമഗ്ര രൂപത്തിൽ "പെൻഷൻനേഴ്‌സ് മാനുവൽ" (“Manual for Pensioners”) തയ്യാറാക്കാൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പെൻഷൻ അദാലത്തിൽ, ഡൽഹിയിലെയും രാജ്യത്തുടനീളമുള്ള 225 സ്ഥലങ്ങളിലെയും പെൻഷൻകാർ, പെൻഷൻ കേസുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി മന്ത്രി സംവദിക്കുകയും പ്രതികരണം തേടുകയും ചെയ്തു. ഇന്ന് തീർപ്പാക്കുന്നതിനായി 1000-ലധികം കേസുകൾ പട്ടികയിലിൽപ്പെടുത്തിയിരുന്നു. കൂടാതെ 80 വയസും അതിൽ കൂടുതലുമുള്ള സൂപ്പർ സീനിയർ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും കേസുകൾക്ക് വകുപ്പ് പ്രത്യേക മുൻഗണനയും നൽകുന്നു.
2017-ൽ പെൻഷൻ അദാലത്ത് ആരംഭിച്ചതിന് ശേഷം 22,494 പെൻഷൻകാരുടെ പരാതികൾ പരിഗണിക്കുകയും, 16,061 വിഷയങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്തതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
എല്ലാ മന്ത്രാലയങ്ങളിലും പെൻഷൻ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഭവിഷ്യ (BHAVISHYA) സോഫ്‌റ്റ്‌വെയർ നിർബന്ധമാക്കിക്കൊണ്ട് പെൻഷൻ കൊടുക്കൽ പ്രക്രിയയുടെ ആദ്യാവസാന ഡിജിറ്റൈസേഷൻ പെൻഷൻ, പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. പെൻഷൻ പ്രക്രിയ കൃത്യസമയത്ത് ആരംഭിക്കുന്നതിനും പെൻഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട എല്ലാവർക്കും ഈ സോഫ്റ്റ്വെയർ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പെൻഷൻകാരുടെ പരാതികൾ കൈകാര്യം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കാൻ എല്ലാ മന്ത്രാലയങ്ങളിലെയും നോഡൽ ഓഫീസർമാർ തീർപ്പാക്കാത്ത പരാതികളിന്മേൽ അവലോകന യോഗങ്ങളും സംഘടിപ്പിക്കണം.
***
(Release ID: 1823170)
Visitor Counter : 168