രാജ്യരക്ഷാ മന്ത്രാലയം
നേവൽ ഇൻവെസ്റ്റിചർ സെറിമണി-2022 കൊച്ചിയിൽ നടന്നു
Posted On:
04 MAY 2022 5:40PM by PIB Thiruvananthpuram
ധീരമായ പ്രവർത്തികൾ, നേതൃത്വം, പ്രൊഫഷണൽ നേട്ടങ്ങൾ, ഉന്നത നിലവാരത്തിലുള്ള മികച്ച സേവനം എന്നിവ പ്രകടമാക്കിയ നാവികസേനാംഗങ്ങളെ അനുമോദിക്കുന്നതിനുള്ള നേവൽ ഇൻവെസ്റ്റിചർ സെറിമണി - 2022 ഇന്ന് (മെയ് 4) കൊച്ചി നേവൽ ബേസിൽ നടന്നു. രാഷ്ട്രപതിയ്ക്കു വേണ്ടി, നാവിക സേനാ മേധാവി (CNS) അഡ്മിറൽ ആർ ഹരി കുമാർ, അർഹരായ സേനാംഗങ്ങൾക്ക് ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ, ധീരതയ്ക്കുള്ള 06 നാവിക സേന മെഡലുകൾ, സമർപ്പിതമായ കർത്തവ്യ നിർവ്വഹണത്തിനുള്ള 08 നാവിക സേന മെഡലുകൾ, 17 വിശിഷ്ട സേവാ മെഡലുകൾ ഉൾപ്പെടെ 31 പുരസ്‌ക്കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ചു. കൂടാതെ, സർവോത്തം ജീവൻ രക്ഷാ പതക് (മരണാനന്തരം) രാമവ്താർ ഗൊധാര COM I (EW) -യുടെ പിതാവിന് നൽകി.
ധീരതയ്ക്കുള്ള നാവിക സേന മെഡലുകൾ സർവോത്തം ജീവൻ രക്ഷാ പതക് (മരണാനന്തരം) എന്നിവയുടെ കൂടുതൽ വിശദാംശങ്ങൾ: https://static.pib.gov.in/WriteReadData/specificdocs/documents/2022/may/doc20225453101.pdf
ലഫ്റ്റനന്റ് വി കെ ജെയിൻ മെമ്മോറിയൽ സ്വർണ്ണ മെഡൽ, ക്യാപ്റ്റൻ രവി ധിർ മെമ്മോറിയൽ സ്വർണ്ണ മെഡൽ, മികച്ച പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള CNS ട്രോഫി, യൂണിറ്റുകൾക്കുള്ള ഔദ്യോഗികാംഗീകാരങ്ങൾ തുടങ്ങിയവയും ചടങ്ങിൽ സമ്മാനിച്ചു.
(Release ID: 1822785)
Visitor Counter : 163