പ്രധാനമന്ത്രിയുടെ ഓഫീസ്‌

നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 04 MAY 2022 2:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ  രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടിയ്ക്കിടെ  നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി . 2021 ഒക്ടോബറിൽ പ്രധാനമന്ത്രി സ്റ്റോർ അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി ബന്ധങ്ങളിലെ നിലവിലുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സഹകരണത്തിന്റെ ഭാവി മേഖലകളെക്കുറിച്ച് ചർച്ചയും നടത്തി.  നോർവേയുടെ കഴിവുകളും ഇന്ത്യയുടെ വ്യാപ്തിയും സ്വാഭാവികമായ പരസ്പര പൂരകങ്ങൾ നൽകിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നീല സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, സൗരോർജ്ജ, കാറ്റ് പദ്ധതികൾ, ഗ്രീൻ ഷിപ്പിംഗ്, ഫിഷറീസ്, ജല മാനേജ്‌മെന്റ്, മഴവെള്ള സംഭരണം, ബഹിരാകാശ സഹകരണം, ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപം, ആരോഗ്യം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സാധ്യതകൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

മേഖലാ  ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. യുഎൻഎസ്‌സിയിലെ അംഗങ്ങൾ എന്ന നിലയിൽ, ഇന്ത്യയും നോർവേയും പരസ്പര താൽപ്പര്യമുള്ള ആഗോള വിഷയങ്ങളിൽ യുഎന്നിൽ അന്യോന്യം  ഇടപഴകാറുണ്ട് .

--ND--



(Release ID: 1822615) Visitor Counter : 151