നിതി ആയോഗ്‌

അടൽ ഇന്നൊവേഷൻ മിഷൻ ‘ആസാദി കാ അമൃത് മഹോത്സവ് ’ ആഘോഷിക്കുന്നു

Posted On: 28 APR 2022 4:09PM by PIB Thiruvananthpuram




ന്യൂഡൽഹി: ഏപ്രിൽ 28 , 2022


 അടൽ ഇന്നൊവേഷൻ മിഷൻ (എഐഎം)  ഇന്ന്  ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ (ഡിഎഐസി) ആസാദി  കാ അമൃത് മഹോത്സവം ആഘോഷിച്ചു.


 കഴിഞ്ഞകാലങ്ങളിലെ ഇന്ത്യയുടെ നൂതനാശയ യാത്രയെ അടയാളപ്പെടുത്തുന്ന  75 നിർണായക ആശയങ്ങളുടെ  പ്രത്യേക പ്രദർശനവും നടന്നു .  എഐഎമ്മിന്റെ ടിങ്കറിംഗ് ലാബുകളിൽ നിന്നും ഇൻകുബേഷൻ ഇക്കോസിസ്റ്റത്തിൽ നിന്നുമുള്ള വിദഗ്ധർ  സൃഷ്ടിച്ച ഇന്നൊവേഷൻ പ്രോട്ടോടൈപ്പുകളുടെ പ്രദർശനത്തോടൊപ്പം എഐഎമ്മിന്റെ യാത്രയും നൂതനാശയ രംഗത്ത് നൽകിയ സംഭാവനയും ഈ പരിപാടിയിൽ ചിത്രീകരിച്ചു.

 അടൽ ന്യൂ ഇന്ത്യ ചലഞ്ചസിന്റെ (ANIC) രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങ് കൂടിയായിരുന്നു ഇത് . ഗ്രാന്റ് അധിഷ്‌ഠിത സംവിധാനത്തിലൂടെ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തിയും ഉള്ള മേഖലകളിൽ നൂതന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി ഉൽപന്നങ്ങൾ/പരിഹാരങ്ങൾ സൃഷ്‌ടിക്കുന്നതിന് സാങ്കേതിക  മേഖലയിൽ പ്രാവീണ്യമുള്ളവരെ  സഹായിക്കുകയാണ് ഈ ചലഞ്ചിലൂടെ   ലക്ഷ്യമിടുന്നത്.

അടൽ ടിങ്കറിംഗ് ലാബിലെ വിദ്യാർത്ഥികൾക്കായി 'ഹോഴ്‌സ് സ്റ്റേബിൾ ജൂനിയർ' ആരംഭിക്കുമെന്നും എഐഎം പ്രഖ്യാപിച്ചു.   ഇന്ത്യയുടെ സ്വന്തം നിക്ഷേപ റിയാലിറ്റി ഷോയാണ് ഹോഴ്‌സ് സ്റ്റേബിൾ. ഇത് സംരംഭകത്വത്തെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും  സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ  ഫണ്ടിംഗ് വർദ്ധിപ്പിക്കാനും വിഭാവനം ചെയ്യുന്നു.

 സ്‌കൂളുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ, എംഎസ്എംഇ മേഖലകൾ, തുടങ്ങി സമൂഹത്തിൽ ഉടനീളം  സംരംഭകത്വത്തിന്റെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചതിന് അടൽ ഇന്നൊവേഷൻ മിഷനെ സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.  അടൽ ഇന്നൊവേഷൻ മിഷൻ പോലുള്ള സ്ഥാപനങ്ങളിലൂടെയാണ് താല്പര്യമുള്ളവർക്ക്  പ്ലാറ്റ്‌ഫോമുകളും സഹകരണ അവസരങ്ങളും നൽകിക്കൊണ്ട് ഒരു നൂതനാശയ ആവാസവ്യവസ്ഥ  സൃഷ്ടിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൽ ടിങ്കറിംഗ് ലാബുകൾ വഴി സ്‌കൂൾ കുട്ടികളിൽ നൂതന ആശയ മനോഭാവം വളർത്തിയെടുക്കുന്നത് മുതൽ  അടൽ കമ്മ്യൂണിറ്റി ഇന്നൊവേഷൻ സെന്ററുകൾ, എഐഎംഐസി ചലഞ്ചുകൾ തുടങ്ങിയ പരിപാടികളിലൂടെ സ്റ്റാർട്ടപ്പുകളേയും ഇന്നൊവേറ്ററുകളേയും പിന്തുണയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ നൂതനാശയ- സംരംഭക ആവാസവ്യവസ്ഥയുടെ പ്രോത്സാഹനമാണ് അടൽ ഇൻകുബേഷൻ സെന്ററുകൾ വഴി നടത്തുന്നതെന്ന് ,കേന്ദ്ര സഹമന്ത്രി ശ്രീ. റാവു ഇന്ദർജിത് സിംഗ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.  

 ചടങ്ങിൽ എഐഎമ്മിലെയും ഇന്ത്യൻ ഇന്നൊവേഷൻ മേഖലയിലെയും  പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ , മറ്റ് പ്രധാന പങ്കാളികൾ എന്നിവർ പങ്കെടുത്തു. നിരവധി സംവാദ സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു
 
IE/SKY
 
*****


(Release ID: 1820989) Visitor Counter : 173


Read this release in: English , Urdu , Hindi , Tamil , Telugu