തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുശീൽ ചന്ദ്രയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു

Posted On: 22 APR 2022 1:04PM by PIB Thiruvananthpuram
 
 
ഓവർസീസ് വോട്ടർമാരായി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ സമൂഹത്തിനോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു

ന്യൂ ഡൽഹിഏപ്രിൽ 22, 2022
 
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുശീൽ ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങൾ 2022 ഏപ്രിൽ 9 മുതൽ 19 വരെ സന്ദർശിച്ചു. സന്ദർശനത്തിനിടയിൽ ദക്ഷിണ ആഫ്രിക്കയിലെയും മൗറീഷ്യസിലെ യും തിരഞ്ഞെടുപ്പ് കമ്മീഷനുമായി  നിരവധി വട്ട ചർച്ചകൾ നടന്നു. കൂടാതെ ഈ രാജ്യങ്ങളിലെ വിദേശ ഇന്ത്യൻ പൗരന്മാരുമായുള്ള  ആശയവിനിമയവും നടന്നു. ഈ രാജ്യങ്ങളിലെ രണ്ട് തെരഞ്ഞെടുപ്പ് നിർവഹണ സ്ഥാപനങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുള്ളതാണ് 
 
വിദേശ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിന് ഇടയിൽ, ഓവർസീസ് വോട്ടർമാരുടെ എണ്ണം നിലവിൽ വളരെയധികം കുറവാണെന്നും, അതിനാൽ എത്രയും വേഗം രജിസ്റ്റർചെയ്യാൻ ശ്രദ്ധിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റെഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ETPBS) വിദേശ ഇന്ത്യക്കാർക്കും ലഭ്യമാക്കാനുള്ള നടപടികൾ ദീർഘകാലമായി ആലോചിച്ചു വരികെയാണെന്ന് അദ്ദേഹം അറിയിച്ചു.
 
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ദക്ഷിണാഫ്രിക്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷൻ ഗ്ലെൻ മഷിനിനി, ആഗോള തിരഞ്ഞെടുപ്പ് കമ്മീഷൻ അസോസിയേഷൻ (AWEB) സെക്രട്ടറി ജനറൽ ശ്രീ. ജോൻഗ്യൂൻ ചോ എന്നിവർ തമ്മിൽ നടന്ന യോഗം സന്ദർശനത്തിലെ ഏറ്റവും പ്രധാന സംഭവമായിരുന്നു. 2022 ഏപ്രിൽ 12 ന് പ്രെട്ടോറിയയിൽ വച്ചാണ് ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ലോകത്തിലെ 118 തിരഞ്ഞെടുപ്പ് നിർവഹണ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ AWEB ന്റെ അധ്യക്ഷസ്ഥാനം നിലവിൽ ഇന്ത്യക്കും, ഉപഅധ്യക്ഷ സ്ഥാനം ദക്ഷിണാഫ്രിക്കയ്ക്കുമാണ്.
 
AWEB സ്വയം നവീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടവേ സ്ഥാപനത്തെ കൂടുതൽ  ശക്തിപ്പെടുത്തുന്നതിനു ശ്രദ്ധ നൽകേണ്ട 3 മേഖലകളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ചൂണ്ടിക്കാട്ടി:
 
1) AWEB ആഗോള ഏകകങ്ങൾ എന്ന പേരിൽ തിരഞ്ഞെടുപ്പ് നിർവഹണ നടപടികളുടെ വിവിധ വശങ്ങൾക്കായി കൃത്യമായ പ്രവർത്തന ചട്ടങ്ങൾ കൊണ്ടുവരാൻ AWEB ശ്രമിക്കണം.
 
2) പ്രത്യേക പ്രമേയ അധിഷ്ഠിത പ്രാദേശിക യോഗങ്ങൾ, AWEB കലണ്ടറിലെ പ്രധാന ദിനാഘോഷങ്ങൾ, AWEB യ്ക്കായി പ്രത്യേക പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച കലണ്ടറിന്റെ രൂപകല്പന എന്നിവ  വഴി അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക.
 
3) മികച്ച മാതൃകകൾ, പരിശീലനം, ശേഷി വികസനം എന്നിവയുടെ പങ്കുവയ്ക്കൽ വർധിപ്പിക്കുക.
 
ഇന്ത്യ ഇന്റർനാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഡെമോക്രസി  ആൻഡ്  ഇലക്ഷൻ  മാനേജ്മെന്റ്  (IIIDEM)ൽ വച്ചു AWEB അംഗങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ അടക്കം കൂടുതൽ പരിശീലനപരിപാടികൾ സജ്ജമാക്കാൻ  തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാണെന്നു ശ്രീ ചന്ദ്ര അറിയിച്ചു.
 
മൗറീഷ്യസ് ഇലക്റ്ററൽ കമ്മീഷണർ ശ്രീ. മൊഹമ്മദ്‌ ഇർഫാൻ അബ്ദൂലുമായി 2022 ഏപ്രിൽ 18ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂടിക്കാഴ്ച നടത്തി.

(Release ID: 1819034) Visitor Counter : 913