രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ന്യൂ ഡൽഹിയിൽ DefConnect 2.0 യിൽ iDEX-പ്രൈം, 6മത് ഡിഫെൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് എന്നിവ ഉദ്ഘാടനം ചെയ്തു

Posted On: 22 APR 2022 2:50PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹിഏപ്രിൽ 22, 2022
 
രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, 2022 ഏപ്രിൽ 22-ന് ന്യൂ ഡൽഹിയിൽ DefConnect ട് 2.0-ൽ iDEX-പ്രൈമിനും ആറാമത്തെ ഡിഫൻസ് ഇന്ത്യ സ്റ്റാർട്ട്-അപ്പ് ചലഞ്ചിനും (DISC 6) തുടക്കം കുറിച്ചു. പ്രതിരോധ മേഖലയിൽ അനുദിനം വളരുന്ന സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് 1.5 കോടി രൂപ മുതൽ 10 കോടി രൂപ വരെ പിന്തുണ ആവശ്യമുള്ള  പദ്ധതികൾക്ക് സഹായം നൽകുന്നതിന് iDEX-പ്രൈം ലക്ഷ്യമിടുന്നു,
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ഇമേജിംഗ്, സെൻസർ സംവിധാനങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട 38 പ്രശ്ന പരിഹാരങ്ങൾക്കായി ഡിഫൻസ് ഇന്ത്യ സ്റ്റാർട്ട്-അപ്പ് ചലഞ്ച് (DISC 6) ലക്ഷ്യമിടുന്നു. മൂന്ന് സേനാവിഭാഗങ്ങൾക്കും  പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും (DPSUs) പുറമെ, പുതുതായി രൂപീകരിച്ച ഏഴ് പ്രതിരോധ കമ്പനികൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംഘടനകൾ എന്നിവയും DISC 6 പരിപാടിയിൽ ആദ്യമായി പങ്കെടുത്തു.
 
DISC 5, ഓപ്പൺ ചലഞ്ച് (OC 2, 3) വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. കൂടാതെ, വ്യവസായ രംഗത്തെ പ്രമുഖരുമായി രണ്ട് സെഷനുകളും പരിപാടിയിൽ സംഘടിപ്പിച്ചു.
 
കൂടാതെ, iDEX-ഡിഫൻസ് ഇന്നോവേഷൻ ഓർഗനൈസേഷൻ (iDEX-DIO) പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകളുടെ ഒരു പ്രദർശനവും നടന്നു.
 
ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ തുടർച്ചയായ വളർച്ചയുടെ ഫലമാണ് DefConnect 2.0 എന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. പുതിയതും തദ്ദേശീയവുമായ നിരവധി സാങ്കേതിക വിദ്യകളുടെ വികസനത്തിന് iDEX സംരംഭം സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
നവീന ആശയങ്ങളും സാങ്കേതിക വികാസങ്ങളും പ്രദർശിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് ഒരു പ്രധാന പ്ലാറ്റ്ഫോം നൽകിയതിന് iDEX-നെ അദ്ദേഹം അഭിനന്ദിച്ചു.
 
iDEX ഇതുവരെ 100-ലധികം iDEX വിജയികളെ വിപണിയിൽ അവതരിപ്പിച്ചു. അതിലൂടെ ആയിരക്കണക്കിന് വൈദഗ്ധ്യവും നൈപുണ്യവുമുള്ള ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നുവെന്ന വസ്തുതയെ ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. iDEX വിജയികളെ ഉൽപ്പാദന സംരംഭങ്ങളിലേക്ക് കൊണ്ടുവരുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 
ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഇന്നോവേറ്റ് 4 ഡിഫെൻസ് ഇന്റേൺഷിപ്പിന്റെ (i4D) മൂന്നാം പതിപ്പും ഈ അവസരത്തിൽ ഉദ്ഘാടനം ചെയ്തു.
 
 
 
 
 
 

(Release ID: 1819033) Visitor Counter : 170