പോസ്റ്റഡ് ഓണ്:
21 APR 2022 12:57PM by PIB Thiruvananthpuram
ന്യൂ ഡൽഹി:ഏപ്രിൽ 21 ,2022
നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ (നാംസ്) 62-ാം സ്ഥാപക ദിന ചടങ്ങിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് അഭിസംബോധനചെയ്തു. ചടങ്ങിൽ സംസാരിക്കവെ , രാജ്യത്തുടനീളമുള്ള 20-ലധികം പ്രമുഖ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുത്തതിൽ അദ്ദേഹം തന്റെ അഭിനന്ദനം അറിയിച്ചു.
ഇന്ത്യയുടെ ക്ഷേമത്തിനായുള്ള അക്കാദമിയുടെ ക്രിയാത്മകമായ സംഭാവനകളെ അഭിനന്ദിച്ച ഡോ. മാണ്ഡവ്യ, തദ്ദേശീയ ഗവേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം ഉണ്ടാവേണ്ടതുണ്ടെന്നു സദസ്സിനെ ഓർമിപ്പിച്ചു. ആയുർവേദം, യോഗ തുടങ്ങിയ നമ്മുടെ സ്വന്തം ചികിത്സാ സമ്പ്രദായങ്ങളെ ആധുനിക ചികിത്സാ രീതികളുമായി സമന്വയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണത്തിലും നവീകരണത്തിലും സ്വകാര്യമേഖലയുമായി സഹകരിക്കാൻ ഡോ.മാണ്ഡവ്യ അക്കാദമിയെയും ഗവേഷകരെയും പ്രോത്സാഹിപ്പിച്ചു.
രാജ്യം കൊവിഡ്-19 വാക്സിൻ വികസിപ്പിച്ചെടുക്കുക മാത്രമല്ല, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.മഹാമാരിയെ നന്നായി കൈകാര്യം ചെയ്യാൻ മാത്രമല്ല, ആഗോളതലത്തിൽ മികച്ച രീതികൾ പങ്കുവെക്കാനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ “ജേർണി ഓഫ് നാംസ്” എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്യുകയും സമ്മേളനത്തിൽ പങ്കെടുത്ത അക്കാദമിക് പ്രസിഡന്റുമാരെയും അസോസിയേഷനുകളുടെ പ്രസിഡന്റുമാരെയും അനുമോദിക്കുകയും ചെയ്തു.