രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

മാലദ്വീപിലേക്കുള്ള നാവിക സേന മേധാവിയുടെ  സന്ദർശനം

Posted On: 20 APR 2022 2:18PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 20 , 2022  


നാവികസേനാ മേധാവിയായി (സിഎൻഎസ്) ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദർശനത്തിൽ അഡ്മിറൽ ആർ ഹരികുമാർ ഏപ്രിൽ 18 മുതൽ 20 വരെ മാലദ്വീപ് സന്ദർശിച്ചു.

സന്ദർശന വേളയിൽ അദ്ദേഹം മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി, മാലദ്വീപ് പ്രതിരോധ സേന മേധാവി മേജർ ജനറൽ അബ്ദുല്ലാ ഷമാൽ എന്നിവരെ സന്ദർശിച്ചു

മാലദ്വീപ് പ്രതിരോധ മന്ത്രിക്കും മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന്റെ (എംഎൻഡിഎഫ്) നേതൃത്വത്തിനോടുമുള്ള  ബഹുമാനാർത്ഥം ഏപ്രിൽ 18 ന് ഇന്ത്യൻ നാവിക കപ്പൽ  സത്‌ലജിൽ വെച്ചു  അഡ്മിഷൻ ആർ ഹരി കുമാർ വിരുന്ന്  നൽകി. ഹൈഡ്രോഗ്രാഫിക് സഹകരണവുമായി ബന്ധപ്പെട്ട  ധാരണാപത്രത്തിന് കീഴിൽ സംയുക്ത ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്നതിനായി ഐഎൻഎസ് സത്‌ലജ് നിലവിൽ മാലദ്വീപിലുണ്ട് .ഇന്ത്യയും മാലിദ്വീപും സംയുക്തമായി നിർമ്മിച്ച ആദ്യത്തെ നാവിഗേഷൻ ചാർട്ടും നാവിക സേന മേധാവി  അനാവരണം ചെയ്തു.

 ഇന്ത്യൻ നാവിക സേന മേധാവി, എംഎൻഡിഎഫ് സമുദ്ര ആസ്തികൾ  സന്ദർശിക്കുകയും അവ പ്രവർത്തന ക്ഷമമായി  നിലനിർത്തുന്നതിന് എംഎൻഡിഎഫ് ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ നാവികസേനയുടെയും സംയുക്ത ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. എംഎൻഡിഎഫ് കപ്പലുകൾക്കായി എൻജിനീയറിങ് ഉപകരണങ്ങളുടെ ഒരു ശേഖരം അദ്ദേഹം സമ്മാനിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷാ പ്രശ്‌നങ്ങളിൽ ഇന്ത്യയും മാലിദ്വീപും പൊതുവായ കാഴ്ചപ്പാടുകൾ പങ്കിടുന്നു.കൂടാതെ ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയം, കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് തുടങ്ങിയ നിരവധി ഉഭയകക്ഷി, ബഹുമുഖ വേദികളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു

 
IE/SKY

(Release ID: 1818402) Visitor Counter : 414