വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14 മുതൽ 109% വർധിച്ച് 6115 ദശലക്ഷം  ഡോളറായി.

Posted On: 20 APR 2022 12:55PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഏപ്രിൽ 20 , 2022  


ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14 സാമ്പത്തിക വർഷത്തിലെ 2925 ദശലക്ഷം ഡോളറിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 6115 ദശലക്ഷം ഡോളറായി 109% വളർച്ച കൈവരിച്ചു.ഡിജിസിഐഎസ്‌ കണക്ക്  അനുസരിച്ച്, 2021-22 ൽ ഇന്ത്യ ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്തു.

ഡിജിസിഐഎസ് കണക്കുകൾ പ്രകാരം, 2019-20ൽ 2015  ദശലക്ഷംഡോളറിന്റെ ബസ്മതി ഇതര അരി ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു, ഇത് 2020-21ൽ 4799 ദശലക്ഷം ഡോളറായി ഉയർന്നു. 2021-22ൽ 27% വളർച്ച രേഖപ്പെടുത്തിക്കൊണ്ട് , ബസുമതി ഇതര അരിയുടെ കയറ്റുമതി എല്ലാ കാർഷികോൽപ്പന്നങ്ങളിലും ഏറ്റവും കൂടുതൽ വിദേശ നാണ്യ  വരുമാനം നേടി( 6115 ദശലക്ഷം ഡോളർ ).

 കഴിഞ്ഞ രണ്ട് വർഷങ്ങളിൽ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും മൂല്യ ശൃംഖലയുടെ വികസനത്തിനും അരി കയറ്റുമതിക്കായി പുതിയ രാജ്യങ്ങളിൽ  അവസരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളും, അരി കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായി.

2021-22 ലെ രണ്ടാമത് അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം, 2021-22 ലെ അരിയുടെ മൊത്തം ഉൽപ്പാദനം 127.93 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഉൽപ്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാൾ 11.49 ദശലക്ഷം ടൺ കൂടുതലാണ്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ.

 
IE/SKY
 
*****

(Release ID: 1818346) Visitor Counter : 236