ഐ എഫ് എസ് സി അതോറിട്ടി

നാഷണൽ ഇൻഷുറൻസ് അക്കാദമിയുമായി IFSCA ധാരണാപത്രം ഒപ്പുവച്ചു

Posted On: 20 APR 2022 11:10AM by PIB Thiruvananthpuram




ന്യൂ ഡൽഹി :ഏപ്രിൽ 20 ,2022
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർസ് അതോറിറ്റി (IFSCA), ഇൻഷുറൻസ് മേഖലയിൽ കഴിവ് വളർത്തുന്നതിനും കഴിവുള്ളജീവനക്കാരെ  ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററുകളിലേക്ക്  (IFSCs) പ്രദാനം ചെയ്യുക എന്ന  ലക്ഷ്യത്തോടെയും  നാഷണൽ ഇൻഷുറൻസ് അക്കാദമിയുമായി (NIA) ധാരണാപത്രത്തിൽ ഒപ്പുവച്ചു.ശക്തമായ ഒരു ആഗോള ബന്ധം വികസിപ്പിക്കുന്നതിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രാദേശിക/ആഗോള തലത്തിൽ ഒരു അന്താരാഷ്ട്ര സാമ്പത്തിക പ്ലാറ്റ്‌ഫോമായി സേവനമനുഷ്ഠിക്കുന്നതിനും.IFSCA  ലക്ഷ്യമിടുന്നു.
നാഷണൽ ഇൻഷുറൻസ് അക്കാദമി പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും തുടർച്ചയായി അവ നവീകരിക്കുന്നതിലും ഇന്ത്യയിലെ ഇൻഷുറൻസ് വ്യവസായത്തിനു ആവശ്യമായ  പരിശീലനം നൽകുന്നതിലും വ്യാപൃതരാണ്.ഇൻഷുറൻസ് സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ച്, IFSCA ഇതിനകം തന്നെ  ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (III) ഒരു ധാരണാപത്രം നടപ്പിലാക്കിയിരുന്നു.



(Release ID: 1818337) Visitor Counter : 113