ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്
azadi ka amrit mahotsav

തീവ്രവാദ കേസുകളുടെ അന്വേഷണങ്ങളെക്കുറിച്ച് കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് വെർച്വൽ കോൺഫറൻസ് നടത്തി

Posted On: 19 APR 2022 4:40PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി :ഏപ്രിൽ ,19 , 2022

 തീവ്രവാദ കേസുകളുടെ അന്വേഷണത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന  കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് വെർച്വൽ കോൺഫറൻസ് 2022 ഏപ്രിൽ 19-ന് എൻ ഐ എ  സംഘടിപ്പിച്ചു.ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാനലിസ്റ്റുകളും പങ്കാളികളും  ഈ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്തു.

2022 മാർച്ച് 9-10 തീയതികളിൽ മാലിദ്വീപിൽ നടന്ന അഞ്ചാമത് NSA ലെവൽ മീറ്റിംഗിൽ അംഗരാജ്യങ്ങൾ അംഗീകരിച്ച 2022-23 ലെ സഹകരണത്തിനും പ്രവർത്തനങ്ങൾക്കുമുള്ള കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ റോഡ്‌മാപ്പിൽ പറയുന്ന   പ്രവർത്തനങ്ങളിലൊന്നാണ് കോൺഫറൻസ്.

പങ്കെടുത്തവർ അതത് രാജ്യങ്ങളിലെ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികൾ ചർച്ച ചെയ്യുകയും തീവ്രവാദ കേസുകൾ വിചാരണ ചെയ്യുന്നതിനും വിദേശ പോരാളികളെ നേരിടാനുള്ള തന്ത്രങ്ങൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ ദുരുപയോഗം തടയുന്നതിനുമുള്ള അനുഭവങ്ങൾ  എന്നിവയും പങ്കുവെച്ചു.   കൊളംബോ സെക്യൂരിറ്റി കോൺക്ലേവിലെ അംഗരാജ്യങ്ങളും നിരീക്ഷക രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെയും ഏകോപനത്തിന്റെയും , തീവ്രവാദം, റാഡിക്കലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ ഫലപ്രദമായ അന്വേഷണത്തിന്റെയും  ആവശ്യകതയെക്കുറിച്ചുംവിദഗ്ധർ ഊന്നിപ്പറഞ്ഞു. .

 

 


(Release ID: 1818087) Visitor Counter : 171