നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
ദേശീയ അപ്രന്റീസ്ഷിപ്പ് മേള, 2022 ഏപ്രിൽ 21-ന് കേരളത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളിൽ സംഘടിപ്പിക്കും
Posted On:
19 APR 2022 3:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 19, 2022
സ്‌കിൽ ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗുമായി (ഡിജിടി) സഹകരിച്ച്, 2022 ഏപ്രിൽ 21-ന് കേരളത്തിലുൾപ്പടെ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ‘അപ്രന്റീസ്ഷിപ്പ് മേള’ സംഘടിപ്പിക്കുന്നു.
ഈ സംരംഭത്തിന് കീഴിൽ, ഒരു ലക്ഷത്തിലധികം അപ്രന്റീസുകളെ എടുക്കുന്നതിന് ലക്ഷ്യമിടുന്നു. തൊഴിൽ ദാതാക്കൾക്ക് ശരിയായ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനത്തിലൂടെയും പ്രായോഗിക വൈദഗ്ധ്യം നൽകുന്നതിലൂടെയും അത് കൂടുതൽ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
30-ലധികം മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള 4000-ലധികം സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, താൽപ്പര്യമുള്ള യുവാക്കൾക്ക് 500-ലധികം ട്രേഡുകളിൽ
നിന്ന് തിരഞ്ഞെടുക്കാനും അവസരമുണ്ട്.
അഞ്ചാം ക്ലാസെങ്കിലും പാസായവർ മുതൽ 12 ക്ലാസ് പാസായവർ, നൈപുണ്യ പരിശീലന സർട്ടിഫിക്കറ്റ് ഉള്ളവർ, ഐടിഐ വിദ്യാർഥികൾ, ഡിപ്ലോമയുള്ളവർ, ബിരുദധാരികൾ എന്നിവർക്കും അപ്രന്റീസ്ഷിപ്പ് മേളയിൽ അപേക്ഷിക്കാൻ അർഹതയുണ്ട്.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പുകൾ, എല്ലാ മാർക്ക് ഷീറ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും മൂന്ന് പകർപ്പുകൾ (5 മുതൽ 12 വരെ പാസ്, നൈപുണ്യ പരിശീലന സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ്, ഫോട്ടോ തിരിച്ചറിയൽ രേഖ, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ എന്നിവ അതത് വേദികളിൽ കൊണ്ടുവരണം.
കഴിവുള്ള അപേക്ഷകർക്ക് അവിടെ വെച്ചു തന്നെ നേരിട്ട് വ്യവസായ മേഖലയിൽ അപ്രന്റീസ്ഷിപ്പ് ലഭിക്കുകയും തുടർന്ന്, ഗവണ്മെന്റ് മാനദണ്ഡങ്ങൾക്കനുസൃതമായി അവർക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കുകയും ചെയ്യും.
ഉദ്യോഗാർത്ഥികൾക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET) അംഗീകരിച്ച സർട്ടിഫിക്കറ്റുകൾ ലഭിക്കും.
സംരംഭക മേളനടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ അറ്റാച്ച് ചെയ്തിരിക്കുന്നു.
RRTN/SKY
(Release ID: 1818070)
Visitor Counter : 248
Read this release in:
Telugu
,
Marathi
,
Gujarati
,
English
,
Urdu
,
Hindi
,
Bengali
,
Punjabi
,
Odia
,
Tamil
,
Kannada