പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
11 APR 2022 10:10AM by PIB Thiruvananthpuram
മഹാനായ സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനും എഴുത്തുകാരനുമായ മഹാത്മാ ജ്യോതിബ ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സാമൂഹിക നീതിയുടെ പരിരക്ഷകനായും എണ്ണമറ്റ ആളുകൾക്ക് പ്രത്യാശയുടെ ഉറവിടമായും മഹാത്മാ ഫൂലെ പരക്കെ ബഹുമാനിക്കപ്പെടുന്നുവെന്നും സാമൂഹിക സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
മഹാത്മാ ഫൂലെ പെൺകുട്ടികൾക്കായി സ്‌കൂളുകൾ ആരംഭിക്കുകയും പെൺ ശിശുഹത്യയ്‌ക്കെതിരെ ശബ്ദമുയർത്തുകയും ജലക്ഷാമം പരിഹരിക്കാനുള്ള പ്രചാരണ പരിപാടികൾ നടത്തുകയും ചെയ്‌തുവെന്ന് ശ്രീ മോദി പറഞ്ഞു. മൻ കി ബാത്ത് പരിപാടിയിലൂടെ മഹാനായ ചിന്തകൻ ജ്യോതിബ ഫൂലെയെക്കുറിച്ചുള്ള ചിന്തകളും പ്രധാനമന്ത്രി പങ്കുവെച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"സാമൂഹിക നീതിയുടെ പരിരക്ഷകനായും, എണ്ണമറ്റ ആളുകൾക്ക് പ്രത്യാശയുടെ ഉറവിടമായും മഹാത്മാ ഫൂലെ പരക്കെ ബഹുമാനിക്കപ്പെടുന്നു. സാമൂഹിക സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ."
"ഇന്ന് മഹാത്മാ ഫൂലെയുടെ ജയന്തിയാണ്, ഏതാനും ദിവസങ്ങൾക്കുള്ളിൽ, 14-ന് നാം അംബേദ്കർ ജയന്തി ആഘോഷിക്കുന്നു. കഴിഞ്ഞ മാസത്തെ മൻ കി ബാത്തിലൂടെ ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. മഹാത്മ ഫൂലെയ്ക്കും ഡോ. ബാബാസാഹെബ് അംബേദ്കറിനും അവരുടെ മഹത്തായ സംഭാവനകൾക്ക് ഭാരതം എക്കാലവും നന്ദിയുള്ളവരായിരിക്കും. ."
--ND--
(Release ID: 1815525)
Visitor Counter : 184
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada