ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ദേശീയ ആരോഗ്യ അതോറിറ്റി (NHA), ദക്ഷിണ മേഖലാ അവലോകന യോഗം സംഘടിപ്പിച്ചു
Posted On:
08 APR 2022 3:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 8, 2022
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY), ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) എന്നീ രണ്ട് പ്രധാന കേന്ദ്ര പദ്ധതികളുടെ നിർവഹണ സംവിധാനമായ ദേശീയ ആരോഗ്യ അതോറിറ്റി (NHA) തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ദക്ഷിണ മേഖലാ അവലോകന യോഗം സംഘടിപ്പിച്ചു
ഈ പരിപാടിയിൽ എൻ എഛ് എ , ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള ആരോഗ്യ ക്ഷേമ പാക്കേജി (HBP) 2022-ന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ പതിപ്പിൽ 365 പുതിയ നടപടിക്രമങ്ങൾ ചേർത്തതോടെ മൊത്തം പാക്കേജുകളുടെ എണ്ണം 1949 ആയി. ആരോഗ്യ ക്ഷേമ പാക്കേജ് 2022-ൽ, നഗരത്തിന്റെ തരവും പരിചരണ നിലവാരവും അടിസ്ഥാനമാക്കി വ്യത്യസ്ത സഹായധനം ആദ്യമായി അവതരിപ്പിച്ചിട്ടുണ്ട്
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയ്ക്കായി ,അന്താരാഷ്ട്ര രോഗ വർഗ്ഗീകരണവും ( ICD-11- International classification of Disease),അന്താരാഷ്ട്ര ചികിത്സ വർഗ്ഗീകരണവും (ICHI -International Classification of Health Intervention) അടിസ്ഥാനമാക്കി രോഗികളുടെ വർഗ്ഗീകരണം നടത്തുന്ന പുതിയ സംരംഭം എൻ എഛ് എ പ്രഖ്യാപിച്ചു.
കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളിൽ ഡയഗ്‌നോസിസ് റിലേറ്റഡ് ഗ്രൂപ്പിംഗ് (ഡിആർജി) പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു . ഡിആർജി വഴി ധന സഹായം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന
2022 ഏപ്രിൽ 7, 8 തീയതികളിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് അവലോകന യോഗം നടന്നത് .
IE/SKY
***
(Release ID: 1814857)