ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

എം എസ് എം ഇ കളിപ്പാട്ട നിർമ്മാതാക്കൾക്ക്  630 ലൈസൻസുകൾ അനുവദിച്ചു

Posted On: 06 APR 2022 3:58PM by PIB Thiruvananthpuram


ന്യൂ ഡൽഹി: ഏപ്രിൽ 6 , 2022    



 ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) 28.03. 2022വരെ എം എസ് എം ഇ മേഖലയിലെ കളിപ്പാട്ട നിർമ്മാതാക്കൾക്ക് 630 ലൈസൻസുകൾ അനുവദിച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ ലോക്സഭയിൽ ഒരു രേഖാമൂലമുള്ള മറുപടിയിൽ അറിയിച്ചു.  


 ആഭ്യന്തര  കളിപ്പാട്ട നിർമ്മാതാക്കൾക്ക് ബി ഐ എസ് അനുവദിച്ച 661 ലൈസൻസുകളിൽ 630 ലൈസൻസുകളും (അതായത് 95% ലൈസൻസുകളും ) എം എസ് എം ഇ മേഖലയിലെ കളിപ്പാട്ട നിർമ്മാതാക്കൾക്ക് ആണ് അനുവദിച്ചിട്ടുള്ളത്.2016 ലെ ബിഐഎസ് നിയമം വകുപ്പ് 16 പ്രകാരം, വാണിജ്യ വ്യവസായ മന്ത്രാലയം (വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ്) പുറപ്പെടുവിച്ച കളിപ്പാട്ടങ്ങളുടെ (ഗുണനിലവാര നിയന്ത്രണം) ഉത്തരവ് (QCO), 2020 പ്രകാരം,2021 ജനുവരി 01  മുതൽ കളിപ്പാട്ടങ്ങളുടെ സുരക്ഷ സംബന്ധിച്ച്   ബി ഐ എസ്  സർട്ടിഫിക്കേഷൻ നിർബന്ധമാണ്.

അതനുസരിച്ച്, 2018-ലെ ബിഐഎസ് നിയന്ത്രണങ്ങൾ  ഷെഡ്യൂൾ-II-ലെ സ്കീം-I പ്രകാരം , കളിപ്പാട്ടങ്ങളുടെ സുരക്ഷയ്ക്കായുള്ള ഇന്ത്യൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും കളിപ്പാട്ടങ്ങൾക്ക് ബിഐഎസിൽ നിന്നുള്ള ലൈസൻസിന് കീഴിൽ സ്റ്റാൻഡേർഡ് മാർക്ക് (ഐഎസ്ഐ മാർക്ക്) ഉണ്ടായിരിക്കേണ്ടതും  നിർബന്ധമാണ്.

   2016-ലെ ബിഐഎസ് നിയമത്തിന്റെ 17-ാം വകുപ്പ് പ്രകാരം, ഒരു വ്യക്തിയും ഐഎസ്‌ഐ ഇല്ലാത്ത കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ വാടകയ്‌ക്കെടുക്കുകയോ പാട്ടത്തിനെടുക്കുകയോ സംഭരിക്കുകയോ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുകയോ  ചെയ്യരുത്.

സാധുവായ ബിഐഎസ് ലൈസൻസ് കൈവശമുള്ള കളിപ്പാട്ട നിർമ്മാതാക്കളിൽ നിന്ന് സ്റ്റാൻഡേർഡ് മാർക്ക് ഉള്ള കളിപ്പാട്ടങ്ങൾ മാത്രം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ചില്ലറ വ്യാപാരികൾ ഉൾപ്പെടെയുള്ള വിൽപ്പനക്കാർ ശ്രദ്ധിക്കേണ്ടതാണ്

 
 
 
IE/SKY
 


(Release ID: 1814156) Visitor Counter : 131