റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഗതി ശക്തി കാർഗോ ടെർമിനലുകൾ

Posted On: 06 APR 2022 2:18PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഏപ്രിൽ 6 , 2022    


റെയിൽ ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള അധിക ടെർമിനലുകൾ  വികസിപ്പിക്കുന്നതിനായി വ്യവസായമേഖലയിൽ  നിന്നുള്ള നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്, ഒരു പുതിയ 'ഗതി ശക്തി മൾട്ടി-മോഡൽ കാർഗോ ടെർമിനൽ (GCT) നയം 15.12.2021-ന് പ്രഖ്യാപിച്ചു. വ്യവസായമേഖലയുടെ ആവശ്യകതയുടെയും കാർഗോ ട്രാഫിക്കിന്റെ സാധ്യതയുടെയും അടിസ്ഥാനത്തിൽ GCT-കൾ ആരംഭിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

ഇതുവരെ, 6 GCT-കൾ കമ്മീഷൻ ചെയ്തിട്ടുണ്ട്. കൂടാതെ 74 സ്ഥലങ്ങൾ കൂടി GCT-കളുടെ വികസനത്തിനായി സോപാധികമായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു സ്ഥലവും ഗതി ശക്തി കാർഗോ ടെർമിനൽ വികസിപ്പിക്കാൻ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്ന് സാമ്പത്തിക വർഷങ്ങൾക്കുള്ളിൽ, അതായത് 2022-23, 2023-24, 2024-25 വർഷങ്ങളിൽ 100 GCT കൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്ത്  GCT കൾ സ്ഥാപിക്കാൻ സോപാധികമായി തെരെഞ്ഞെടുത്ത സ്ഥലങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഇനിപ്പറയുന്നു :

 
 

 

SN

Name of State

Locations for GCTs identified

1

Andhra Pradesh

4

2

Assam

2

3

Bihar

8

4

Chhattisgarh

1

5

Delhi

1

6

Gujarat

3

7

Haryana

2

8

Jharkhand

4

9

Karnataka

3

10

Kerala

1

11

Madhya Pradesh

1

12

Maharashtra

11

13

Odisha

4

14

Punjab

6

15

Tamil Nadu

3

16

Telangana

5

17

Uttar Pradesh

10

18

Uttarakhand

1

19

West Bengal

4

 


ഇന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവാണ് ഈ വിവരം അറിയിച്ചത്.
 
 
IE/SKY
*****

(Release ID: 1814097) Visitor Counter : 131